Tuesday, April 28, 2009


എന്‍റെ ഹൃദയം നഷ്ടപെടലിന്‍റെ ധൂമപടലങ്ങള്‍-എന്‍റെ മിഴികളില്‍ ഇരുട്ടുപടര്‍ത്തിയിരിക്കുന്നു...നേടുവാനാശിച്ചു, കാവലിരുന്ന രത്നങ്ങള്‍-മറ്റാരോ സ്വന്തമാക്കിയാല്‍???എന്‍റെ സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്നനിന്‍റെ മുഖങ്ങള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു...എന്തിനെന്നരിയാതെ, എന്‍റെ ഹൃദയം-എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു...നിന്‍റെ ഹൃദയ താളതിനൊത്തു പ്രപഞ്ച-മൊരുക്കാന്‍ എന്‍റെ രക്തം നിനക്കു നിഴലേകിയില്ലേ???കബന്ധങ്ങാളൊരുക്കുന്ന നിന്‍റെ കൌടില്യത്തിനു-എന്‍റെ മസ്തിഷ്കം പണയമേകിയില്ലേ...നിന്‍റെ വിരലുകള്‍കൊത്തു താളം ചവിട്ടാന്‍-ഞാന്‍ തോല്‍പ്പാവയായതും...എന്‍റെ മിഴിനീര്‍ മുത്തുകള്‍ക്കു-പുഞ്ചിരിയുടെ വര്‍ണ്ണമേകിയതും...

മറക്കുകില്ല കാലമേ മറക്കുകില്ല കാലമേ, കടന്നു പോയ നാളുകള്‍ ഞാന്‍. എരിയുന്ന തീ നാളം പോലെ, മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ.. അറിയാതെയായി എന്‍ മനസ്സും എന്‍ ആത്മ നൊമ്പരങ്ങളെ.. അറിയുന്നു ഞാന്‍, എന്‍ ഹൃദയവും എന്‍ നൊമ്പരങ്ങള്‍ക്കു മുന്‍പില്‍ വാചാലമായിടുന്നു എന്ന്.. ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു, നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക.. തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി ഈ മണ്ണില്‍ എന്‍ ജീവിതം. ഉണരട്ടെ എന്‍ ചിന്തകള്‍ , മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍ കണികകള്‍ വിതറിടട്ടെ എന്നെന്നും"...!!
പ്രണയം.

മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം കാണാന്‍ എത്ര മനോഹരമാണ്. മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍ എല്ലാവരുടെയും ജീവിതവും വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ? പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക് ,ഹംസഗാ‍നമായ കാതുകള്‍ക്ക് ,കുളിര്‍ തന്നലായി മാറി മനസ്സ്. , രഗോത്സവമായി മാറി പ്രണയം . മഴവില്ല് മാഞ്ഞു പോകുന്ന പോലെ , ഒരു വാക്ക് പോലും പറയാതെ ,ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി മാഞ്ഞു പോകുമ്പോള്‍ ......വര്‍ണ്ണങ്ങള്‍‍ വിരിച്ച് , മനസ്സ് ഒരു മഴവില്ലായി , വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ , പോകരുതെ എന്നു പറയാനല്ലാതെ ,ഓര്‍മ്മകളിലൂടെ വിരിഞ്ഞു നില്‍ക്ക തന്നെ ചെയ്യും . പ്രണയം.