Sunday, October 4, 2009
Monday, August 3, 2009
Monday, June 1, 2009
എന്തിനാണ് അവള്‍ ചിരിച്ചത്?
അന്നും പതിവുപോലെ ഭരണാധികാരിയുടെ മുറി വൃത്തിയാക്കുകയായിരുന്നു അവള്‍. പട്ടുമെത്തക്കു മീതെ വിരിച്ച പഴയ വിരിപ്പുകള്‍ മാറ്റിയിടുന്നതിനിടയില്‍ മെത്തയിലുരസിയ വിരലുകള്‍...
"ഹാ! എന്തൊരു മാര്‍ദ്ദവത്വം. എന്തൊരു സുഖമായിരിക്കും അതില്‍ കിടന്നുറങ്ങാന്‍..."
ഈ അടുത്ത് വാങ്ങിയ പുതിയ മെത്തയാണ്. പഴയത് കേടുവന്നിട്ടോ പഴകിയിട്ടോ ഒന്നുമല്ല ഇത് വാങ്ങിയിട്ടുള്ളത്. പുതിയ പുതിയ രീതിയിലുള്ളത് കാണുമ്പോള്‍ അങ്ങിനെ വാങ്ങുക തന്നെ. അല്ലെങ്കിലും ഈയിടെ കൊട്ടാരത്തിലുണ്ടാകുന്ന ധൂര്‍ത്ത് അതിരു കടക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ അതൊരു സംസാരവിഷയവുമാണ്. മുമ്പുള്ളവരൊക്കെ എത്ര ലളിത ജീവിതം നയിച്ചവരായിരുന്നു. ഓരോന്നോര്‍ത്ത് അവള്‍ പഴയ വിരിപ്പ് മാറ്റി പുതിയതൊരെണ്ണം വിരിച്ചു. 'ഹാ! എത്ര മനോഹരം!' അവള്‍ക്ക് അതിലൊന്ന് ഇരിക്കണമെന്ന് തോന്നി. അങ്ങനെ രണ്ടും കല്‍പിച്ച് അവളതിലിരുന്നു. ഇരുന്നപ്പോള്‍ അതിന്റെ സുഖത്തില്‍ അവള്‍ക്കതിലൊന്ന് കിടക്കാനൊരു മോഹം. പാവം. അതുവരെയുള്ള ജോലി നല്‍കിയ ക്ഷീണവും പരുക്കന്‍ പായയില്‍ കിടന്നു പരിചയമുള്ള അവള്‍ക്ക് ആ പട്ടുമെത്തയുടെ മൃദുലത നല്‍കിയ സുഖവും അറിയാതെ അവളെ ചെറിയൊരു മയക്കത്തിലേക്ക് തള്ളിയിട്ടു. അതാ വരുന്നു ഭരണാധികാരി. പോരേ പൂരം. "എന്ത്? കൊട്ടാരത്തിലെ തൂപ്പുകാരി രാജാവിന്റെ പട്ടുമെത്തയില്‍ കയറിക്കിടക്കുകയോ??" അയാള്‍ കോപം കൊണ്ട് വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു. അവള്‍ ഞെട്ടിയെഴുന്നേറ്റു. കോപാകുലനായി ചമ്മട്ടിയുമേന്തി നില്‍ക്കുന്ന ഭരണാധികാരിയെക്കണ്ട് അവള്‍ ഭയന്ന് വിറച്ചു. "അത്രക്കായോ? അടിച്ചുതളിക്കാരിക്ക് കേറിക്കിടക്കാനുള്ളതാണോ നാട് വാഴുന്ന ഭരണാധികാരിയുടെ പട്ടുമെത്ത??" ചാട്ട വായുവില്‍ ഉയര്‍ന്നു താണു. വേദനകൊണ്ട് അവള്‍ പുളഞ്ഞു. അവള്‍ കെഞ്ചി. ഇനിയും തന്നെ അടിക്കരുതെന്ന്. പക്ഷെ, ചമ്മട്ടി വീണ്ടും വായുവില്‍ ഉയര്‍ന്നു താണുകൊണ്ടിരുന്നു.പെട്ടെന്ന് അവള്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ. ഇതുവരെ വേദന കൊണ്ട് പുളഞ്ഞ അവള്‍ പെട്ടെന്ന് പൊട്ടിച്ചിരിക്കാന്‍..??? അയാള്‍ അടി നിര്‍ത്തി. ജ്വലിക്കുന്ന കോപത്തിനിടയിലും അവളുടെ ചിരിയുടെ പൊരുളറിയാന്‍ ജിജ്ഞാസയായി.
"പറയൂ.. എന്തിനാണ് നീ ചിരിച്ചത്?" ഭരണാധികാരി ചോദിച്ചു.
"അത്.. അത്..." അവള്‍ പൂര്‍ത്തിയാക്കാന്‍ മടിച്ചു നിന്നു. "പറയൂ.. എന്താണെങ്കിലും പറയൂ."
അയാള്‍ അവളെ നിര്‍ബന്ധിച്ചു.അവള്‍ പറഞ്ഞുതുടങ്ങി.
"അത്.. ഇത്തിരി നേരം ഈ പട്ടുമെത്തയില്‍ കിടന്ന് സുഖമാസ്വദിച്ചതിന് എനിക്ക് ലഭിച്ച ശിക്ഷ ഇതാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇത്തരം പട്ടുമെത്തകളില്‍ കിടന്ന് സുഖമനുഭവിക്കുന്ന നിങ്ങളെപ്പോലുള്ളവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന ശിക്ഷയെക്കുറിച്ചോര്‍ത്ത് ചിരിച്ചുപോയതാണ്." ഇപ്പോള്‍ കരഞ്ഞത് ഭരണാധികാരിയായിരുന്നു. കാരണം കുറച്ചുമുമ്പ് അദ്ദേഹത്തിന്റെ കൈയ്യിലെ ചമ്മട്ടി അവളിലേല്‍പിച്ച പ്രഹരത്തേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു അവളില്‍ നിന്നുമുതിര്‍ന്ന ആ വാക്ശരങ്ങള്‍ക്ക്.... ഭരണാധികാരി നിന്ന് വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ക്ക് ബോധോദയമുണ്ടായി. തന്റെ തെറ്റില്‍ മനസ്ഥാപവും. വഴി മാറിയാണ് സഞ്ചാരമെന്നദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ മുറി മാത്രമല്ല മനസ്സും അടിച്ചുവൃത്തിയാക്കിയ ആ തൂപ്പുകാരി പെണ്ണിനോട് അയാള്‍ മാപ്പുപറഞ്ഞു.മനുഷ്യന്‍, സുഖസൗകര്യങ്ങള്‍ വന്നണയുമ്പോള്‍ പലതും മറക്കാറുണ്ട്. നിലയും വിലയുമൊക്കെ വിട്ട് പലതും ചെയ്യാറുമുണ്ട്. അതിലൊന്നാണ് ജീവിത സൗകര്യങ്ങളില്‍ വിശാലതയും സുഭിക്ഷതയുമൊക്കെ കൈവരുമ്പോള്‍ അതു നല്‍കിയ സ്രഷ്ടാവിനെ മറന്നുകൊണ്ട് ധൂര്‍ത്തിലും പൊങ്ങച്ചത്തിലും മുഴുകി ആര്‍ഭാടജീവിതം നയിച്ച് ദൈവകോപത്തിനിരയാക്കുന്ന പ്രവര്‍ത്തികളില്‍ മുഴുകുക എന്നത്. പിശാചിന്റെ സഹോദരങ്ങളാകാന്‍ നല്ല ഒന്നാം തരം യോഗ്യതയായ പൊങ്ങച്ചവും ധൂര്‍ത്തും പക്ഷെ, പലരും അത്ര ഗൗരവുമുള്ള ഒരു സംഗതിയായി കാണാറില്ല എന്നതാണ് സത്യം. മുകളില്‍ കണ്ട കഥയിലെ ഭരണാധികാരിയെപ്പോലെ തന്നെയാണ് ഇക്കാര്യത്തില്‍ നമ്മില്‍ പലരും. മനസ്സ് വൃത്തിയാക്കുന്ന ഒരു തൂപ്പുകാരിയുടെ അഭാവത്തില്‍ നാമത് തിരിച്ചറിയാതെ പോവുന്നു എന്ന് മാത്രം. ഇനി ഉണ്ടായാല്‍ തന്നെ തന്നിലേക്കൊന്ന് തിരിഞ്ഞ് നോക്കി അത് മാലിന്യമാണെന്ന് തിരിച്ചറിഞ്ഞ് അതവിടെ നിന്ന് ഒഴിവാക്കാനുള്ള ഒരു മനസ്സും സന്നദ്ധതയും നമുക്കുണ്ടാകുമോ? മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആ തൂപ്പുകാരി പെണ്ണിന്റെ വാക്കുകള്‍ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്. ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ അനുഭവിക്കുന്നതും അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി നല്‍കുന്ന അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുമൊന്നും ഒരു തെറ്റായ കാര്യമല്ല. പക്ഷെ, എന്ത് വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്നതിനോട് സത്യമതം യോജിക്കുന്നില്ല.തനിക്കനുവദിക്കപ്പെട്ടതു മാത്രമേ ഒരു ദൈവവിശ്വാസിക്ക് അനുഭവിക്കാന്‍ പാടുള്ളൂ. അനുവദിക്കപ്പെട്ടതു തന്നെയും അനുഭവിക്കുന്നതിനെ സംബന്ധിച്ച് അവന്‍ ചോദ്യം ചെയ്യപ്പെടുമെന്നു് ഉറച്ചു വിശ്വസിക്കേണ്ടവനാണ് ഒരു യഥാര്‍ത്ഥ ദൈവവിശ്വാസി. പക്ഷെ, പലപ്പോഴും ഈയൊരു യാഥാര്‍ത്ഥ്യം വിശ്വാസികള്‍ എന്നവകാശപ്പെടുന്നവര്‍ തന്നെ പാടേ വിസ്മരിക്കുന്നതായാണ് അനുഭവങ്ങള്‍. എങ്ങിനെയെങ്കിലും അടിച്ചുപൊളിച്ചു ജീവിക്കുക എന്നതായി മാറിയിരിക്കുന്നു ഇന്ന് മറ്റുള്ളവരെപ്പോലെ വിശ്വാസികളെന്നവകാശപ്പെടുന്നവരുടെയും ജീവിത രീതി. അതുകൊണ്ട് തന്നെ നേരും നെറിയുമൊന്നും അതിനിടയില്‍ വിഷയമേ അല്ല. മനുഷ്യ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മറന്നുകൊണ്ടുള്ള ഈ വികലമായുള്ള കാഴ്ചപ്പാടുകളാണ് ഇന്ന് സമൂഹത്തില്‍ അരങ്ങുതകര്‍ക്കുന്ന സകലവിധ അധാര്‍മ്മികതകളുടെയും മൂല കാരണം. വ്യക്തമായ ലക്ഷ്യത്തോടെ മാന്യനായ മനുഷ്യനായി ജീവിക്കുന്നതിനുപകരം എങ്ങിനെയെങ്കിലുമൊക്കെ ജീവിക്കുക ജീവിച്ചു തീര്‍ക്കുക എന്നാവുമ്പോള്‍ അവിടെ പല ധാര്‍മ്മിക മൂല്യങ്ങളും തകര്‍ന്നു വീഴാതിരിക്കില്ല. താനാരാണെന്നും താനെന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നും തന്റെ ജീവിതലക്ഷ്യം എന്താണെന്നും മനസ്സിലാക്കാതെ സമൂഹത്തില്‍ തന്റെ സ്റ്റാറ്റസ് കീപ്പ് ചെയ്യാനും പൊങ്ങച്ചത്തിനും കാലികളെപ്പോലെ വെറും തിന്നാനും കുടിക്കാനും രമിക്കാനും അടിച്ചുപൊളിക്കാനുമൊക്കെ മാത്രമായി ജീവിതം മാറുമ്പോള്‍ അവിടെ നേരുകള്‍ക്കും നെറികള്‍ക്കും പ്രസക്തിയില്ലാതാവുന്നു. "ഇന്നത്തെക്കാലത്ത് അതൊക്കെ നോക്കാന്‍ നിന്നാല്‍ .." "ജീവിച്ചു പോകേണ്ടേ.." "ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം നോക്കി തിന്നേണ്ടേ..." എന്നൊക്കെ പറഞ്ഞാണ് പലരും മതപരമായി തെറ്റാണെന്ന് സ്വയം ബോധ്യമുള്ള കാര്യങ്ങളെ നിസ്സാരവല്‍ക്കരിച്ച് ന്യായീകരിക്കാറ്. ഇവിടെയാണ് യഥാര്‍ത്ഥ ദൈവത്തിലും മരാണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസി മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാകുന്നത്. അവനെ സംബന്ധിച്ചിടത്തോളം ചേരയുടെ നടുക്കഷ്ണത്തിന് വേണ്ടി കൈനീട്ടും മുമ്പ് ചേര തനിക്ക് തിന്നാന്‍ അനുവദിക്കപ്പെട്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. കാലഘട്ടത്തിനും അവസരത്തിനുമനുസരിച്ച് തന്റെ ആദര്‍ശവും മുറുകെപ്പിടിക്കുന്ന മൂല്യങ്ങളും മാറ്റുന്നവനല്ല ഒരു വിശ്വാസി. ജീവിച്ചു പോകേണ്ടേ എന്ന ചിന്തയേക്കാള്‍ മരിച്ചുപോവണമല്ലോ എന്നതാണവന്റെ മുമ്പിലെ വിഷയം. അതുകൊണ്ട് തന്നെ "അഘോഷിക്കൂ ഓരോ നിമിഷവും" എന്നതുപോലുള്ള വര്‍ത്തമാനകാല സന്ദേശങ്ങള്‍ അവനുള്‍ക്കാനാവില്ല. അതെ അവനുമുമ്പില്‍ മരണാനന്തര ജീവിതമെന്ന യാഥാര്‍ത്ഥ്യം പലപരിമിതികളും നിശ്ചയിക്കുന്നു. താന്‍ ചെയ്യുന്ന തെറ്റുകളും പാപങ്ങളും മാത്രമല്ല താനനുഭവിക്കുന്ന സുഖാനുഗ്രഹങ്ങള്‍ വരെ അവിടെ ചോദ്യം ചെയ്യപ്പെടുമെന്ന വിശ്വാസമാണ് അവനെ നയിക്കുന്നത്.
ഒരിക്കല്‍ നബി തിരുമേനിയും അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവരും വളരെ വിശന്നു വലഞ്ഞ ഒരവസരത്തില്‍ ഒരു അന്‍സാരി അവരെ സല്‍ക്കരിക്കുകയുണ്ടായി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ തിരുമേനി ഇങ്ങിനെ പറഞ്ഞു: "തീര്‍ച്ചയായും ഖിയാമത്തുനാളില്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടില്‍ നിന്ന് വിശപ്പാണ് നിങ്ങളെ പുറത്താക്കിയത്. എന്നിട്ട് നിങ്ങള്‍ക്ക് ഇത് (സല്‍ക്കാരം) ലഭിക്കാതെ മടങ്ങേണ്ടി വന്നില്ല.ഇത് അല്ലാഹു നല്‍കിയ സുഖാനുഗ്രഹമാകുന്നു. (മുസ്‌ലിം)വിശ്വാസികള്‍ വളരെ ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട ഒരു സംഗതിയിലേക്ക് മുകളിലെ സംഭവം വിരല്‍ ചൂണ്ടുന്നു. കത്തിജ്വലിക്കുന്ന നരകം കണ്‍മുമ്പില്‍ ഹാജരാക്കപ്പെട്ട് ഇഹത്തില്‍ വെച്ച് മനുഷ്യന്‍ അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാസുഖ സൗകര്യങ്ങളെക്കുറിച്ചും അതെങ്ങിനെ കിട്ടി എന്തില്‍ വിനിയോഗിച്ചു എന്നൊക്കെ മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടും. അല്ലാഹു പറയുന്നു.
"തീര്‍ച്ചയായും, കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഇസ്രാഅ്:36)
പ്രവാചകന്‍ പറഞ്ഞു: അഞ്ചുകാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ ഖിയാമത്ത് നാളില്‍ ആദമിന്റെ പുത്രന്റെ കാല്‍ പാദങ്ങള്‍ വിചാരണ സ്ഥലം വിട്ടുനീങ്ങുകയില്ല. അവന്റെ ആയുഷ്കാലത്തെപ്പറ്റി. അത് എങ്ങിനെ വിനിയോഗിച്ച് തീര്‍ത്തുവെന്നും, അവന്റെ യുവത്വത്തെപ്പറ്റി അത് എന്തില്‍ നശിപ്പിച്ചുവെന്നും അവന്റെ ധനത്തെപ്പറ്റി അത് എവിടെനിന്ന് സമ്പാദിച്ചുവെന്നും എങ്ങനെ ചെലവഴിച്ചുവെന്നും അവന് അറിയാവുന്ന കാര്യത്തില്‍ അവന്‍ എന്ത് പ്രവര്‍ത്തിച്ചുവെന്നും. (തിര്‍മുദി)
അല്ലാഹുവിനെ ഭയപ്പെടുന്ന മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ഏതൊരാളെയും ആഴത്തില്‍ ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ് മുകളിലെ സംഭവവും അല്ലാഹുവിന്റേയും അവന്റെ പ്രവാചകന്റേയും വചനങ്ങളും.വിശപ്പിന്റെ കാഠിന്യത്താല്‍ ഇരിക്കപ്പൊറുതിയില്ലാതെ വീട് വിട്ടിറങ്ങിയ പ്രവാചകന്‍ വഴിക്കു വെച്ച് അതേ പ്രശ്നത്താല്‍ പുറത്തിറങ്ങിയ തന്റെ സഖാക്കളെ കണ്ട് മുട്ടുകയും അവരെകൂട്ടി ഒരു അന്‍സാരിയുടെ വീട്ടില്‍ ചെന്ന് അവിടെ വെച്ച് വയറ് നിറച്ചൊന്ന് ഭക്ഷണം കഴിച്ചതിനെ സംബന്ധിച്ച് പോലും നാളെ അല്ലാഹുവിന്റെ മുമ്പില്‍ സമാധാനം പറയേണ്ടി വരുമെങ്കില്‍ ജീവിതത്തില്‍ അല്ലാഹു നമുക്ക് നല്‍കിയ എത്ര എത്ര അനുഗ്രഹങ്ങള്‍ക്ക് നാം കണക്ക് പറയേണ്ടിവരും???
വിശപ്പും പട്ടിണിയും മാറി ഒരു നേരമെങ്കിലും വയറുനിറച്ചാഹാരം കഴിച്ച ദിവസങ്ങള്‍ നമ്മുടെ പൂര്‍വ്വീകര്‍ക്ക് അത്യപൂര്‍വ്വമായിരുന്നെങ്കില്‍ ഇന്നത്തെ തലമുറക്ക് ഓരോ വൈകുനേരവും എന്താണ് കഴിക്കേണ്ടതെന്നും ഏവിടെനിന്നാണ് കഴിക്കേണ്ടതെന്നും അറിയാത്തതിലാണ് വിഷമം. ലോകത്തിന്റെ പലഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മനുഷ്യന്‍ കേഴുമ്പോള്‍ ആര്‍ഭാട കല്യാണങ്ങള്‍ക്കും മാമൂല്‍ സദ്യകള്‍ക്കുമൊക്കെയായി ഭക്ഷ്യ വിഭവങ്ങളൊരുക്കി നാം എത്രയാണ് ധൂര്‍ത്തടിക്കുന്നത്. ഒരാഴ്ചയില്‍ ഏഴു ദിവസങ്ങളില്‍ ധരിക്കാനായി 14 ഉം 21 കൂട്ടം വസ്ത്രങ്ങളുള്ളവരും പുതിയ മോഡലുകള്‍ കാണുമ്പോള്‍ വീണ്ടും വീണ്ടും പുതിയത് വാങ്ങി അലമാര നിറക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ എത്രയോ പേര്‍. മൊബൈല്‍ ഇല്ലാത്തവര്‍ ഇന്ന് ചുരുക്കം. ഒരു അത്യാവശ്യം എന്നതിലുപരി മറ്റുപലതിനുമല്ലേ ഇന്നു പലരും അത് വാങ്ങുന്നത്? കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ വരെ ആവശ്യമില്ലെങ്കിലും ബ്ലൂടൂത്തും ഡബിള്‍ ക്യാമറയും മറ്റ് ആധുനിക സൗകര്യങ്ങളുമുള്ള ഒരു മോബൈല്‍ ഫോണ്‍ വാങ്ങുന്നതും ലാപ്ടൊപ്പ് വാങ്ങുന്നതുമൊക്കെ ജീവിതത്തിലെ ഒരു ലക്ഷ്യമായി കാണുന്നത് വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. അതുപോലെ തന്നെയാണ് വാഹനത്തിന്റെ കാര്യത്തിലായാലും വീടുവെക്കുന്ന കാര്യത്തിലായാലുമൊക്കെ. അത്യാവശ്യങ്ങളും അനാവശ്യങ്ങളും തിരിച്ചറിയാതെ തന്റെ സാധ്യതയെക്കുറിച്ചും അസാധ്യതയെക്കുറിച്ചും ബോധമില്ലാതെ സമൂഹത്തില്‍ തങ്ങളുടെ ചുറ്റുപാടുകളോട് മല്‍സരിക്കാനും പെരുമകാണിക്കാനുമൊക്കെയാണ് ഇന്ന് പലരും തങ്ങളുടെ വിലപ്പെട്ട ജീവിതം ഉഴിഞ്ഞുവെക്കുന്നത്. പക്ഷെ, അതെല്ലാം ഏതുവരെ???
സ്രഷ്ടാവായ അല്ലാഹു തന്നെ പറഞ്ഞതുപോലെ: "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും. നിസ്സംശയം, നിങ്ങള്‍ പിന്നീട് അറിഞ്ഞുകൊള്ളും. പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞുകൊള്ളും. നിസ്സംശയം നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍. ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും. പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും. പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. (വി. ഖുര്‍ആന്‍)
അതെ, ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധമില്ലാതെ, സ്വന്തത്തിനുവേണ്ടി ജീവിക്കാന്‍ മറന്ന് പെരുമകാണിക്കാനും മറ്റുള്ളവരോട് മല്‍സരിക്കാനുമൊക്കെയായി ജീവിതം ഉഴിഞ്ഞുവെച്ച്, ലഭിക്കപ്പെടുന്ന അനുഗ്രങ്ങള്‍ക്ക് സ്രഷ്ടാവിനോട് നന്ദികാണിക്കാതെ അവനെ മറന്ന് തിന്നും കുടിച്ചും ആടിയും പാടിയും രസിച്ചും മദിച്ചുമൊക്കെ കാലം എത്ര കഴിച്ചുകൂട്ടിയാലും ഒരു നാള്‍ ശവകുടീരത്തില്‍ തനിക്കായി തയ്യാറാക്കപ്പെട്ട് കുഴിമാടം സന്ദര്‍ശിക്കാതിരിക്കാനാവില്ലല്ലോ. ചിരിയുടേയും കളിയുടേയും ആരവങ്ങള്‍ക്കിടയില്‍ ആര്‍ക്കറിയാം അടക്കം ചെയ്യുന്ന ആറടി മണ്ണിനുതാഴെ കാത്തിരിക്കുന്നത് നരകക്കുഴിയല്ലെന്ന്...
Wednesday, May 27, 2009

വഴി തെറ്റുന്ന / തെറ്റിക്കുന്ന മൊബൈല്‍ ജീവിതം..
> ലോകം ഒന്നേയുള്ളൂ ...ജീവിതവും... പക്ഷെ ഒരു പാട് ജീവിത ശൈലികള്‍
> ഉണ്ട്..... എല്ലാ ജീവിത ശൈലികളും എല്ലാവര്ക്കും പരീക്ഷിക്കാന്‍
> പറ്റില്ല.. മൊബൈല്‍ ജീവിത എന്ന് കൊണ്ട് ഞാന്‍ എവിടെ ഉദേശിച്ചത് തികച്ചും
> ഭൌതിക ലോകത്തിനു അടിമകളായി ജീവിക്കുന്ന എന്നെയും നിങ്ങളെയും പിടിപെട്ട
> മൊബൈല്‍ എന്നാ വൈറസിനെ തന്നെ ആണ്... മൊബൈല്‍ ഇല്ലാത്തവര്‍ ഇതു
> വായിച്ചിട്ട് തീരുമാനിക്കുക മൊബൈല്‍ വാങ്ങനമോ എന്ന്...
> മൊബൈല്‍ എപ്പോള്‍ എല്ലാവരുടെയും ഒരു ശരിരത്തിന്റെ ഭാഗം പോലെ ആണ്...
> അതൊന്നു ഓഫ് ആയി പോയാല്‍ അവനു സ്വര്യം കിട്ടില്ല.. അത് ചാര്‍ജ് ആകുന്നതു
> വരെ.. അതിലൂടെ അവനും അവളും കൊറേ കൂട്ടുകാരെ സൃഷ്ടിക്കുന്നു... അവിടെ
> വാകുകല്ക് ക്ഷാമമില്ല...ക്ലാസ്സുകളിലും മറ്റും മിണ്ടാതെ ഇരിക്കുന്നവര്‍
> പോലും.. ഇതിലൂടെ മെസ്സേജ് അയക്കാനും സംസാരിക്കാന് മിടു മിടുക്കന്‍മാര്‍..
> പലര്‍ക്കും ഇതൊരു സ്വകാര്യതയെ സൃഷ്ടിക്കുന്നു.. അതിലെ മെസ്സേജ് കല്കും
> ..കോള്കള്‍ക്കും ..മൊബൈല്‍ ദാതതകള്‍ ഒരു പാട് ഓഫെരുകള്‍ നല്‍കുന്നു.
> ലോകത്തെ അറിയിക്കാന്‍ ആണ് അവര്‍ പറഞത് പക്ഷെ പലരും ലോകത്തെ മറക്കാന്‍
> വേണ്ടിയാണ് മൊബൈല്‍ ഉപയോകിക്കുന്നത്... ഒരു കോളേജില്‍ പഠിക്കുന്ന
> കുട്ടിയുടെ മൊബൈല്‍ ഒരു ദിവസം അല്ലെങ്കില്‍ വേണ്ട ഒരു മണികൂര്‍ മാതാ
> പിതാകളുടെ കയ്യില്‍ കൊണ്ടുക്കാന്‍ പറ്റില്ലാത്ത ഒരു അവസ്ഥ...സത്യത്തിന്റെ
> മുഖം ഒരു വൃതികെട്ടതനെന്നു പലരും പറയും പോലെ ഞാനും ഇവിടെ പറയുന്നു....
> എന്റെ വാക്കുകള്‍ നന്നായി ജീവിക്കുന്നവരെ വേദനിപ്പിക്കും.. പക്ഷെ അവരും
> സൂക്ഷിക്കുക.. തെറ്റുകള്‍ എപ്പോള്‍ വേണമെന്കിലും അആര്കും തുടങ്ങാം..
> ഒരിക്കല്‍ ഒരു തെറ്റ് ചെയ്താല്‍ പിന്നെ അത് ആവര്‍ത്തിച്ചു
> തുടങ്ങിയാല്‍.. ആ തെറ്റ് അവരുടെ മുന്നില്‍ ഒരു തെറ്റ് തന്നെ ആല്ലതാകും.
> അതിനു കൊറേ ന്യായീകരണങ്ങളും ഉണ്ടാകും.. പലരും പറയും ഏതൊക്കെ ഒരു തമാശ
> ആണെന്ന്... നിങ്ങള്‍ പഠിക്കുന്നത് എന്തിനാണ് എന്ന്
> ചോദിച്ചാല്‍...എല്ലാവരും മറുപടി പറയും.. നല്ല ജോലി കിട്ടാന്‍
> എന്ന്....എന്നാല്‍ നിങ്ങള്‍ ജീവിക്കുന്നത് എന്തിനു വേണ്ടി ആണെന്ന്
> ചോദിച്ചാല്‍ പലര്‍ക്കും മറുപടിയില്ല......ആ ചോദ്യത്തിന് ഉത്തരം
> കണ്ടത്താന്‍ പോലും ആരും മേനകിടാറില്ല.. ചിലര്‍ പറയും അടിച്ചു പൊളിക്കാന്‍
> ആണെന്ന്.. എങ്ങനെ എന്ന് ചോദിച്ചാല്‍ എങ്ങനെയും.... ആടിനെയും മാനിനേയും
> തിരിച്ചറിയാന്‍ കഴിവ് തന്ന ദൈവം തന്നെ.. തെറ്റും ശേരിയും തിരിച്ചരയാന്‍
> മനുഷ്യന് കഴിവ് തന്നിട്ടുണ്ട്... ഒരു തെറ്റ് എന്നാല്‍ ഒരായിരം തെറ്റ്
> എന്നല്ല.. കാണരുതെന്ന് പറയുന്നതിനെ കാണാനും... കേള്കരുതെന്നു പറയുന്നതിനെ
> കേള്കാനും ആണ് ഈ ലോകത്തിനു ഇഷ്ടം.. മറ്റുള്ളവരുടെ രഹസ്യങ്ങള്‍ അറിയാനും,
> സ്വന്തം രഹസ്യങ്ങള്‍ മറകാനും ഉള്ള നെട്ടോട്ടം...
> ദൈവം കഴിഞ്ഞാല്‍ ഒരുവനെ കുറിച്ച് കൂടിതല്‍ അറിയുന്നത് അവന്റെ തന്നെ
> മൊബൈല്‍ എന്ന ഉപകരനമായിരിക്കും.. അവന്റെ / അവളുടെ സ്വഭാവം അറിയാവുന്ന
> സ്വന്തം ഉപകരണം...എന്റെ വാക്കുകള്‍ ചില കണ്ടെത്തലുകള്‍ മാത്രമാണ്.. അത്
> പൂര്‍ണമായും ശേരിയാനെന്നു ഞാന്‍ പറയുന്നില്ല.. പക്ഷെ ഒരു 60% സത്യം
> അതില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.. മനുഷ്യ മനസിന്റെ ആഴം അളക്കാന്‍
> അവന്‍ കണ്ടുപിടിച്ച ഉപകരണം.. എസ് എം എസ് എന്ന സംവിദാനം നൂറു വാകുകളിലൂടെ
> പറയേണ്ട കാര്യം ഒറ്റ വാക്കില്‍ ഒതികി അതിന്റെ തീവ്രത നഷ്ട്ടപെടാതെ
> ആളുകളില്‍ എത്തിക്കുന്നു..ഇനി ഒരു നിമിഷം ചിന്തിക്കൂ.. നിങ്ങളുടെ
> പെങ്ങളുടെ, അല്ലെങ്കില്‍ അനിയന്റെ മൊബൈല്‍ നിങ്ങള്‍ ചെക്ക്
> ചെയ്യാറുണ്ടോ..?..എങ്ങനെ ചെക്ക് ചെയ്യും അല്ലെ....? നാം തെറ്റ്
> ചെയ്യതിരുന്നല്ലലെ മറ്റുള്ളവരെ തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാന്‍
> പറ്റുകയുള്ളൂ.. .മൊബൈല്‍ കമ്പനിക്ക് വേണ്ടത് നിങ്ങളുടെ പണം,
> നിങ്ങള്‍ക്ക് വേണ്ടത്.....
> ഒരിക്കലും മൊബൈലിന്റെ ദോഷം മാത്രം ഞാന്‍ പറയുന്നു എന്ന്
> കരുതരുത്..എല്ലാവരും മൊബൈല്‍ ഉപയോകിച്ചോല്...എന്തിനാ നിങ്ങള്‍ക്ക്
> വീട്ടില്‍ നിന്നും മൊബൈല്‍ വാങ്ങി തരുന്നത്..? അതിനു വേണ്ടി മാത്രം
> ഉപയോക്ക്... മൊബൈലിനെ നമ്മുക്ക് പാലായും മദ്യമായും
> ഉപയോകിക്കാം......നിങ്ങളുടെ ഇഷ്ടം..രാത്രി 11 മണിക്ക് ശേഷം എന്തിനാ
> മൊബൈല്‍... ? മിക്ക കമ്പനികളും ഓഫര്‍ കൂടുതല്‍ നല്‍കുന്നത് രാത്രിയില്‍
> ... ആര്‍ക് വേണ്ടി. .? ചുമ്മാ ഓഫര്‍ ആരും ഇറക്കില്ലലോ..? കണക്കുകള്‍
> ഞാന്‍ പറയുന്നില്ല... ഈ ഓഫെരുകള്‍ ആര്‍ക് വേണ്ടി എന്ന് നിങ്ങള്ക്ക്
> അറിയാം.. അത് നിങ്ങള്‍ക്ക് വേണ്ടിയാവരുത്.. .. വഴി തെറ്റുന്നത്
> നാമാണ്.....നമ്മുടെ കൂട്ടുകാരന്.. പ്രണയിനികള്‍ നിങ്ങള്‍ നിങ്ങളെ തന്നെ
> സൂക്ഷിക്കുക.... കാണാന്‍ പാടില്ലാത്തത് കണ്ടു കാഴിഞ്ഞാല്‍ അതിന്‍റെ ഭംഗി
> നഷ്ടപെടും.. പ്രേമത്തിന് കണ്ണില്ല എന്ന് പറയുന്നത് സത്യമാണ്. ശരിയും
> തെറ്റും കാണാനുള്ള കാഴ്ച ശക്തി നഷ്ടപ്പെട്ടു പോകും. കല്യാണം ഒരു ലൈസന്‍സ്
> ആണ് പക്ഷെ പ്രണയം ഒരു ലൈസന്‍സ് അല്ല...
> ഒരിക്കലും ഞാന്‍ നല്ലത് ആണെന്ന് പറഞ്ഞു കൊണ്ടല്ല ഈ ലേഖനം എഴുതുന്നത്...
> നമ്മുക്ക് ചുറ്റുമുള്ള തെറ്റുകള്‍ നാം വെറുക്കുന്ന തെറ്റുകള്‍
> ആവര്‍ത്തിക്കാതിരിക്കാനും, അത് മറ്റുള്ളവരെ ബോധ്യ പെടുത്താനും വേണ്ടി
> ആണ്. എനിക്കറിയാം പലരും ഇതു വായിക്കുമ്പോള്‍ ഇവന് വേറെ പണി ഒന്നുമില്ലേ
> എന്ന് പറയും. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി മാത്രാമാണ്
> ഞാന്‍ ഈ ലേഖനം എഴുതുന്നത്.. അവര്‍ ചിന്തിക്കും ഒരു നിമിഷമെന്കിലും
> സ്വന്തം സൃഷ്ടാവിന്റെ കഴിവുകളെ പറ്റി... നമ്മുടെ എല്ലാ രഹസ്യവും അവന്റെ
> മുന്നില്‍ പരസ്യമായ ഒരു സത്യമാനെന്നുള്ള ബോധം അവനു ഉണ്ടാവണം.. മൊബൈല്‍
> ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിയ്ക്കാന്‍ പോലും പറ്റാത്ത അവസ്ഥ. .
> മനുഷ്യന്‍ ഉണ്ടാക്കിയ മൊബൈലിനു എപ്പോള്‍ മനുഷ്യന്‍ ഒരു അടിമ. മൊബൈല്‍
> ഇല്ലാത്ത ഒരു ലോകത്തേക്ക് തിരിച്ചു പോകാന്‍ പറയുകയല്ല. തീര്‍ച്ചയായും
> ദൈവം തന്ന കഴിവ് ഉപയോകിച്ച് തന്നെ ആണ് ഈ മോബില്ലും കണ്ടു പഠിച്ചത്. അതോ
> കൊണ്ട് അത് ഉപയോകികേണ്ട എന്ന് പറയാന്‍ ആര്‍കും അവകാശമില്ല. പക്ഷെ... ഈ
> പക്ഷെ ഞാന്‍ എന്തിനു പറഞ്ഞു എന്നുള്ളത് നിങ്ങല്കുള്ള ഒരു
> ചോദ്യമാണ്..അതിന്റെ ദൂഷ്യ ഫലങ്ങളെ പറ്റി അറിയാത്തവര്‍ വളരെ വിരളം.
>അതിന്റെ ഗുണങ്ങളെ പറ്റി അറിയുന്നവരും വിരളം.

Monday, May 11, 2009
- A traveller once came to the Masjid to see the Prophet Muhammad (S.A.W) after greeting the prophet, he was asked where he was from. The traveller replied that he came from very far just to get a few questions answered. Following is the dialogue between the traveler and the Prophet Mohammed (PBUH ),Traveller : I do not want adhab (punishments) to be written in my account.Prophet : Behave well with your parentsTraveller : I want to be known amongst people as an inteligent person.Prophet : Fear Allah (Jalla Jalalah), always.Traveller : I want to be counted amongst Allah's favourites.Prophet : Recite Quran every morning and evening.Traveller : I want my heart to always be enlightened. ( Munawer )Prophet : Never forget death.Traveller : I never want to be away from Allah's blessing.Prophet : Always treat fellow creatures well.Traveller : I never want to be harmed by my enemies.Prophet : Always have faith in only Allah.Traveller : I never want to be humiliated.Prophet : Be careful of your actions.Traveller : I wish to live long.Prophet : Always do sile rahm. (Goodness towards blood Relations)Traveller : I want my sustenance to increase.Prophet : Always be in wudhoo.Traveller : I wish to stay free of adhab in the grave.Prophet : Always wear pure (paak) clothes.Traveller : I never want to be burned in hell.Prophet : Control your eyes and tongue.Traveller : How do I get my sins forgiven?Prophet : Always ask forgiveness from Allah with a lot of humility.Traveller : I want people to respect me always.Prophet : Never extend your hands of need at people.Traveller : I want to always be honoured.Prophet : Never humiliate or put down anyone.Traveller : I don't want to be squeezed by fishare qabr.(Squeezing in the grave)Prophet : Recite Surat Al Mulk (The Dominion) often.Traveller : I want my wealth to increase.Prophet : Recite surat el Waqiah (The Inevitable) every night.Traveller : I want to be safe and at peace on Day of Judgment.Prophet : Do zikr (Praises) of Allah from dusk to night.Traveller : I want to be in full attention & concentration during prayers.Prophet : Always do wudhoo with concentration and attention.
Wednesday, April 29, 2009
റിയാലിറ്റിഷോയുടെ പ്രേക്ഷകര്‍
സംഗീതമാകുന്ന സാഗരത്തില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ലാത്തവര്‍, അതായത് ഒരു മൂളിപ്പാട്ടു കൂടി പാടാനറിയാത്തവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പരിപാടിയാണ്, ഏഷ്യാനെറ്റിന്‍റെ ഐഡിയ സ്റ്റാര്‍സിംഗര്‍ .
സംഗീത സാഗരത്തിലെ തിരകളെണ്ണിയും, ആഴമളന്നും, അളവെടുത്തും, അടിത്തട്ടിലെ മണല്‍ത്തരികള്‍ വാരിയെടുത്ത് വിശകലനം ചെയ്തും വിധിനിര്‍ണ്ണയിക്കുന്ന വിധികര്‍ത്താക്കള്‍. കിട്ടുന്ന അവസരം മുതലെടുത്ത്, കൊടുക്കുന്ന കാശിനു നന്ദി കാണിച്ച്, അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും, പ്രോല്‍സാഹനങ്ങളുമായി സെലിബ്രറ്റി ഗസ്റ്റുകള്‍.
വിധികര്‍ത്താക്കളെയും, ഗസ്റ്റുകളെയും, മല്‍സരാര്‍ത്ഥികളെയും കടത്തിവെട്ടുന്ന അവതാരിക.
ഒരു സൂപ്പര്‍ ലോട്ടോ അടിച്ചാല്‍ പോലും കിട്ടാത്തത്ര തുകയ്ക്കുള്ള സമ്മാനങ്ങള്‍.
പരസ്യങ്ങള്‍ക്കനുവദിച്ചിട്ടുള്ള നിശ്ചിത സമയത്തിനു ശേഷമുള്ള ഏതാനും മിനിറ്റുകളിലൂടെ, പ്രേക്ഷകരെ കോള്‍മയിര്‍ കൊള്ളിച്ചുകൊണ്ട് മുന്നേറുന്ന മല്‍സരാര്‍ത്ഥികള്‍ ഓരോ പ്രകടനത്തിനുശേഷവും, തത്തമ്മമാരായി, ഇങ്ങിനെ ഉരുവിട്ടുകൊണ്ടിരിക്കും: "നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടെങ്കിലെ എനിക്കടുത്ത സ്റ്റേജില്‍ എത്താന്‍ പറ്റുകയുള്ളു, എനിക്ക് ഓട്ടുചെയ്യേണ്ട ഫോര്‍മാറ്റ് .............. പ്രകടനം കണ്ട് കോള്‍മയിര്‍ കൊള്ളുന്ന സാധാരണ പ്രേക്ഷകന്‍ കീശപൊള്ളുന്ന എസ് എം എസ് പരിപാടിക്കു നില്‍ക്കുമെന്നു തോന്നുന്നില്ല. എന്നലും പരിചയക്കരെക്കൊണ്ടും, അവരുടെ പരിചയക്കരെക്കൊണ്ടും, അവരുടെ, അവരുടെ........, അതുപോലെ ബന്ധുക്കളെക്കൊണ്ടും, അവരുടെ ബന്ധുക്കളെക്കൊണ്ടും, അവരുടെ, അവരുടെ........, അങ്ങിനെ തകര്‍ത്തയപ്പിക്കുന്ന എസ് എം എസ് വോട്ടുകള്‍.
പിന്നെ എന്തിനാണാവോ, സംഗീതം കലക്കികുടിച്ച കുറച്ചു വിദ്വാന്‍മാര്‍ അവിടെയിരുന്നു മാര്‍ക്കിടുന്നതെന്ന് സ്വാഭാവികമായും തോന്നാം.
ഓരോ ഭാഗം കഴിയുമ്പോള്‍ കുറച്ചുപേര്‍ പുറത്താകും, ഇതിന്‍റെ മാനദണ്ഡം വിധികര്‍ത്താക്കള്‍ നല്‍കുന്ന മാര്‍ക്കാണ്. ഈപുറത്താകുന്നവരില്‍ നിന്ന് ഒരാളെ അകത്താക്കനല്ലാതെ ഈ എസ് എം എസ് വോട്ട് ഉപയോഗിച്ചു കണ്ടിട്ടില്ല. അപ്പോ ഈ വൊട്ടുകൊണ്ടുള്ള ഗുണം, മല്‍സരാര്‍ത്ഥികള്‍ക്കോ? അതോ ചാനലിനും, മൊബൈല്‍ കമ്പനികള്‍ക്കുമാണോ?.
കഴിവുള്ള രണ്ടുപേര്‍ക്കല്ല, ഒരു പെണ്‍കുട്ടിക്കും, ഒരാണ്‍കുട്ടിക്കുമേ സമ്മാനം കൊടുക്കൂ. അങ്ങിനെ കലാശ പോരാട്ടത്തിനുമുന്‍പേ ഒരു സമ്മാനം ഉറപ്പിക്കപ്പേട്ടു. ഭാഗ്യം കൊണ്ട് അതു പ്രേക്ഷകര്‍ ആഗ്രഹിച്ച ആള്‍ക്കുകിട്ടി.
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍റ് ഫിനാലേ നടക്കുന്നു. പരിപാടികള്‍ ഗംഭീരമായി മുന്നേറുന്നു, മല്‍സരാര്‍ത്ഥികള്‍ പാടുന്നു, മല്‍സരാര്‍ത്ഥികള്‍ക്കു കിട്ടിക്കോണ്ടിരിക്കുന്ന എസ് എം എസ് വോട്ടുകള്‍ എത്രയെന്ന് അപ്പാപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നു.
അവസാനം ഫലപ്രഖ്യാപനം, ഇത്രനാളും റിക്കാര്‍ഡ് ചെയ്ത പ്രോഗ്രാമുകളാണ് കാണിച്ചുകൊണ്ടിരുന്നതെങ്കിലും, റിക്കാര്‍ഡിങ്ങ് സമയത്ത് അവിടെ സന്നിഹിതരായിരുന്ന ആളുകളുടെ മുന്നില്‍ വച്ചാണ് വിധികര്‍ത്താക്കള്‍ മാര്‍ക്ക് പ്രഖ്യാപിച്ചിരുന്നത്, എന്നാലിപ്പോള്‍ രഹസ്യമായിട്ട് ഒരു കടലാസില്‍ എഴുതിയിരിക്കുന്നു.
അവിടെ സന്നിഹിതരായിരിക്കുന്ന, മറ്റു സംഗീതപ്രതിഭകളുടെ മുന്നിലിരുന്നു മാര്‍ക്കിടാനുള്ള വിധികര്‍ത്താക്കളുടെ ചമ്മലാണോ, അതോ മാര്‍ക്ക് തീരുമാനിക്കുന്നത് വെറെ ആരോ ആണോ എന്തോ?.
ആദ്യ ഫലപ്രഖ്യാപനം: ആറാം സ്ഥാനം ജിന്‍സിന്. ജിന്‍സ് ഞെട്ടുന്നത് പ്രേക്ഷകര്‍ക്ക് വ്യക്തമായികാണാമായിരുന്നു. പക്ഷേ അതിലും ഭയങ്കരമായി പ്രേക്ഷകര്‍ ഞെട്ടി. ഇതിനു തൊട്ടുമുമ്പു വരെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകളില്‍ നല്ല പ്രകടനം കാഴ്ചവച്ച, നല്ലമാര്‍ക്കുനേടിയ ആള്‍, ഇപ്പോഴത്തെ മാര്‍ക്കനുസരിച്ച് ആറാം സ്ഥാനത്ത്.
എസ് എം എസ് വോട്ടിങ്ങില്‍ ജിന്‍സ് മൂന്നാം സ്ഥാനത്തായിരുന്നു.
എന്താണ്‍ വിജയത്തിന്‍റെ മാനദണ്ഡം????
ഭാഗ്യത്തിന്` നന്നായി പാടിയിരുന്ന രാഹുലിന് മൂന്നാം സ്ഥാനമെങ്കിലും കൊടുത്തു.
എസ് എം എസ് വോട്ടിങ്ങിലും, മാര്‍ക്കിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കിറുക്രത്യം.
ഒരിക്കല്‍ മജീഷ്യന്‍ പ്രൊഫസര്‍ മുതുകാട്, വോട്ടെണ്ണുന്നതിനുമുമ്പ് സ്ഥാനാഥികള്‍ക്ക ലഭിച്ച വോട്ടുകള്‍ ക്രത്യമായി പ്രവചിച്ചതായി കേട്ടിട്ടുണ്ട്.
പലപ്രാവശ്യം പരാജയത്തിന്‍റെ പടിവാതില്‍ കണ്ടയാള്‍ ഇന്നെവിടെ??.
ദൈവമേ നിന്‍റെ മറിമായങ്ങള്‍!!
ഇനി അടുത്ത രംഗം, സമ്മാനദാനം.
ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത് ഒരുകോടിരൂപ വിലമതിക്കുന്ന ഒരു വില്ല തിരുവനന്തുപരത്ത് അല്ലെങ്കില്‍ അതെ വിലയുള്ള ഒരു ഫ്ലാറ്റ് ദുബായില്‍.
ന്യായമായും പ്രക്ഷകര്‍ കരുതുക, വിജയികള്‍ക്ക് എന്തുവേണമെന്ന് അവര്‍ വേദിയില്‍വച്ചു തീരുമാനിക്കും എന്നല്ലേ. പക്ഷേ ഒരു കോടി രൂപയുടെ ഫ്ലാറ്റുകള്‍ എന്നാണു പ്രഖ്യാപിക്കപ്പെട്ടത്.
അപ്പോള്‍ ആരെല്ലാമാണ് വിജയികളെന്നും അവര്‍ക്ക് എന്താണു വേണ്ടതെന്നും നേരത്തെ തീരുമാനിക്കപ്പേട്ടിരുന്നോ?
ജിന്‍സിന്‍റെ ഞെട്ടല്‍ കാണുമ്പോള്‍ അത്യാവശ്യം വേണ്ടപ്പെട്ടവര്‍ക്കുമാത്രമെ കാര്യങ്ങള്‍ അറിയാമായിരുന്നുവുള്ളുവെന്നു തോന്നുന്നു.
ചിലപ്പോള്‍ സമ്മാനദാതാക്കള്‍ തന്നെ തീരുമാനിച്ചതാകും ഫ്ലാറ്റ് മതിയെന്ന്. ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസെല്ലാം പൊളിഞിരിക്കുന്ന സമയമല്ലേ!.
ഈ പരിപാടിക്ക് ലക്ഷക്കണിക്കിനു പ്രേക്ഷകര്‍ ഉണ്ടായിരുന്നോ ഇല്ലയോ എന്നറിയില്ലെങ്കിലും, സംഗീതം ആസ്വദിക്കാന്‍ മാത്രമറിയുന്ന ആയിരക്കണക്കിന് പ്രേക്ഷകര്‍ എല്ലാവര്‍ക്കും വേണ്ടി രാഹുലിനോടും, ജിന്‍സിനോടും ഷമ ചോദിച്ചുകൊള്ളുന്നു.
വാല്‍ക്കഷണം:
"മലയാളീ നീ വിഡിയാകുന്നു
നിനക്കുവേണ്ടി വിഡിപ്പേട്ടിയില്‍
ഞങ്ങള്‍ റിയാലിറ്റിഷോകളൊരുക്കും"

ഗാന്ധിജി
ഇസ്ലാമിനെക്കുറിച്ചും ഖുറാനെക്കുറിച്ചും അറിവുനേടിയപ്പോള്‍ മുഹമ്മദ് പ്രവാചകന്റെ ജീവിതം ഗാന്ധിജിയെ ഏറെ സ്വാധീനിച്ചു. വിഗ്രഹാരാധനയെയും ഭോഗപരമായ ജീവിതത്തെയും മദ്യപാനത്തെയും പ്രവാചകന്‍ വിമര്‍ശിച്ചു. അദ്ദേഹം തന്റെ കുടുംബത്തിലാണ് തന്റെ തത്വങ്ങള്‍ ആദ്യമായി പരീക്ഷിച്ചത്. ക്രിസ്തുമതത്തിലും യൂദായിസത്തിലും കടന്നുകൂടിയ കലര്‍പ്പുകള്‍ക്കുനേരെയുള്ള ഉയര്‍ത്തെഴുന്നേല്‍പായിട്ടാണ് ഇസ്ലാമിന്റെ വരവിനെ ഗാന്ധിജി കണ്ടത്. പ്രവാചകന് ദൈവത്തില്‍ അനന്തമായ വിശ്വാസമുണ്ടായിരുന്നു. ദൈവം നിങ്ങളുടെയുള്ളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്ലാം വാളിന്റെ മതമല്ല. ഇസ്ലാമിന്റെ വിജയം അതിന്റെ ലാളിത്യമാണ്. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ അത് തിരിച്ചറിഞ്ഞു എന്നതിലാണ്. ഇസ്ലാം മതാചാരങ്ങളിലെ ഏറ്റവും ആകര്‍ഷണീയത ഗാന്ധിജി കണ്ടിരുന്നത് ലോകത്തിലെ മറ്റേതൊരു മതവും ചെയ്യാത്തതുപോലെ ഇസ്ലാമിലേക്ക് എത്തിയ എല്ലാറ്റിനെയും തുല്യമായി കണ്ടു എന്ന ആശയം.
അതുപോലെ ഉപവാസംപോലെയുള്ള ഇന്ദ്രിയനിഗ്രഹത്തിലൂടെ ആത്മീയപരിശുദ്ധി നേടുക എന്ന ഇസ്ലാംമതത്തിന്റെ ഉദ്ബോധനം അദ്ദേഹത്തെ സ്വാധീനിച്ചു. അത് ഗാന്ധിജിയുടെ ജീവിതദര്‍ശനത്തിന്റെ ഭാഗമായി മാറി. സഹനം മനുഷ്യമോചനത്തിന്റെ അടിസ്ഥാനമാണെന്ന് ഗാന്ധിജി കണ്ടു. ഇസ്ലാംമതം കരുത്ത് നേടിയത് വാളിന്റെ ശക്തികൊണ്ടല്ല, പ്രത്യുത ഇസ്ലാമിലെ ഫക്കീര്‍മാരുടെ ആത്മാഹൂതിയിലൂടെ മാത്രമാണ് എന്നദ്ദേഹം വിശ്വസിച്ചു. ഇന്ന് മതാചാരങ്ങളുടെ ഉപരിപ്ലവതയും അന്തസത്തയും തെറ്റായി പ്രചരിപ്പിക്കുന്ന മതാരാധകരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും അവരുടെ സ്വാധീനം സാധാരണജനതയില്‍ തെറ്റായചിന്തകള്‍ വളര്‍ത്തുകയും ചെയ്യുമ്പോള്‍ ഗാന്ധിജിയുടെ സമീപനം മാത്രമാണ് അനുകരണീയം.
Tuesday, April 28, 2009

എന്‍റെ ഹൃദയം നഷ്ടപെടലിന്‍റെ ധൂമപടലങ്ങള്‍-എന്‍റെ മിഴികളില്‍ ഇരുട്ടുപടര്‍ത്തിയിരിക്കുന്നു...നേടുവാനാശിച്ചു, കാവലിരുന്ന രത്നങ്ങള്‍-മറ്റാരോ സ്വന്തമാക്കിയാല്‍???എന്‍റെ സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്നനിന്‍റെ മുഖങ്ങള്‍ മാഞ്ഞു തുടങ്ങിയിരിക്കുന്നു...എന്തിനെന്നരിയാതെ, എന്‍റെ ഹൃദയം-എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു...നിന്‍റെ ഹൃദയ താളതിനൊത്തു പ്രപഞ്ച-മൊരുക്കാന്‍ എന്‍റെ രക്തം നിനക്കു നിഴലേകിയില്ലേ???കബന്ധങ്ങാളൊരുക്കുന്ന നിന്‍റെ കൌടില്യത്തിനു-എന്‍റെ മസ്തിഷ്കം പണയമേകിയില്ലേ...നിന്‍റെ വിരലുകള്‍കൊത്തു താളം ചവിട്ടാന്‍-ഞാന്‍ തോല്‍പ്പാവയായതും...എന്‍റെ മിഴിനീര്‍ മുത്തുകള്‍ക്കു-പുഞ്ചിരിയുടെ വര്‍ണ്ണമേകിയതും...

മറക്കുകില്ല കാലമേ മറക്കുകില്ല കാലമേ, കടന്നു പോയ നാളുകള്‍ ഞാന്‍. എരിയുന്ന തീ നാളം പോലെ, മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ.. അറിയാതെയായി എന്‍ മനസ്സും എന്‍ ആത്മ നൊമ്പരങ്ങളെ.. അറിയുന്നു ഞാന്‍, എന്‍ ഹൃദയവും എന്‍ നൊമ്പരങ്ങള്‍ക്കു മുന്‍പില്‍ വാചാലമായിടുന്നു എന്ന്.. ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു, നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക.. തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി ഈ മണ്ണില്‍ എന്‍ ജീവിതം. ഉണരട്ടെ എന്‍ ചിന്തകള്‍ , മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍ കണികകള്‍ വിതറിടട്ടെ എന്നെന്നും"...!!
പ്രണയം.മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം കാണാന്‍ എത്ര മനോഹരമാണ്. മനസ്സ് പ്രണയം വന്ന് നിറയുമ്പോള്‍ എല്ലാവരുടെയും ജീവിതവും വര്‍ണ്ണങ്ങള്‍ നിറഞ്ഞതാകുന്നില്ലെ? പൂവായി വിരിഞ്ഞ കണ്ണുകള്‍ക്ക് ,ഹംസഗാനമായ കാതുകള്‍ക്ക് ,കുളിര്‍ തന്നലായി മാറി മനസ്സ്. , രഗോത്സവമായി മാറി പ്രണയം . മഴവില്ല് മാഞ്ഞു പോകുന്ന പോലെ , ഒരു വാക്ക് പോലും പറയാതെ ,ഒരിറ്റ് കണ്ണീര്‍ പോലും ഇറ്റാതെ ,ജീവിതത്തില്‍ നിന്ന് തന്നെ പ്രണയിനി മാഞ്ഞു പോകുമ്പോള്‍ ......വര്‍ണ്ണങ്ങള്‍ വിരിച്ച് , മനസ്സ് ഒരു മഴവില്ലായി , വിരിഞ്ഞു നില്‍ക്കാന്‍ ആശിക്കയല്ലാതെ , പോകരുതെ എന്നു പറയാനല്ലാതെ ,ഓര്‍മ്മകളിലൂടെ വിരിഞ്ഞു നില്‍ക്ക തന്നെ ചെയ്യും . പ്രണയം.
Monday, April 27, 2009

A very hearty welcome to my web pag....ഈ ഭൂമിയില്‍...ഒരു പുഴ പോലെ...ചിലപ്പോള്‍ വറ്റിവരണ്ടും....ചിലപ്പോള്‍ നിറഞ്ഞു കവിഞ്ഞും...മറ്റുചിലപ്പോള്‍ കാറ്റിന്റെ കൈകളില്‍ ഊഞ്ഞാലാടിയും...അങ്ങിനെ ഒഴുകിനീങ്ങുന്ന ജീവിതം .....പൂക്കളെയും പുഴകളെയും, മഴയേയും മരങ്ങളെയും ..ഒരുപാടിഷ്ട്ടപ്പെടുന്ന ഒരു പാവം പയ്യന്‍ഞാന്‍ ഇവിടെ... വസന്തം പോലെ ഒരു സന്ധ്യയെ പോലെ.........നിലാവില്‍ പൂക്കും കണിമുല്ലയെ പോലെ........വാക്കുകള്‍ക്ക് വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്, മിഴികള്‍ക്കു മറച്ചു പിടിക്കാന്‍ കഴിയാത്ത കണ്ണുനീര്‍ തുള്ളികള്‍ക്ക്, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്, വിങ്ങലുകളില്ലാതെ കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്, കണ്ണില്‍ നിന്നും കണ്ണിലേക്കും,കരളില്‍ നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്‍മക്കായ്....ഒരിക്കലും ഓര്‍ത്തെടുക്കാന്‍ അരുതാത്ത ഓര്‍മക്കായ് മനസ്സിലായവര്‍ക്കും,മനസ്സിലാകാത്തവര്‍ക്കും,പ്രശംസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഇനി വരാനിരിക്കുന്നവര്ക്കും വായിക്കാനിരിക്കുന്നവര്‍ക്കും എന്റെ ലോകത്തിലേക്കു സ്വാഗതം !!നാട്ടുമാവിന്‍ ചുവട്ടിലെ കണ്ണിമാങ്ങകള്‍ പെറുക്കിയും പൂപറിച്ചും പൂപ്പാടകള്‍ പെറുക്കിയും നടന്നിരുന്ന കാലം ഇനി ഒരിക്കലും എന്നെ തേടിവരാത്ത എന്‍റെ ബാല്യം, ദശാബ്ദങ്ങള്‍ പലതുകഴിഞ്ഞെങ്കിലും ഇന്നും മറക്കാത്ത ആ ബാല്യം.!! ആ നീലിമയില്‍ അറിയാതെ അലിഞ്ഞുഇല്ലാതാകുന്നുവോ ഞാന്‍... പ്രിയമാര്‍ന്ന ആ യാമത്തിലേക്ക് ഞാന്‍ അലിയുകയാണൊ...സ്വപ്നങ്ങള്‍ പൂക്കുന്ന ആ കളിയരങ്ങില്‍ ഒരിക്കല്‍ കൂടെ എത്താന്‍ കഴിയുമായിരുന്നെങ്കില്‍...............എന്ന്,നിങ്ങളുടെ സ്വന്തം സഹോദരന്‍. എം അബ്ദുല്‍ റഹിമാന്‍ ബാങ്കോട്
Sunday, February 15, 2009
Sunday, February 8, 2009
Ente keralam
********************
Kerala History
Photos Government Police Psc Phone Directory
Airports Railway Matrimonial Real Estate Religious Sites
Ancient Kerala History
HISTORY
General Information
Capital : Thiruvanathapuram Area : 38,863 sq km. Population : 3.1 crore Districts : 14 Literacy : 91% Languages : Malayalam Airports : Kozhikode, Ernakulam, Trivandrum
Main Cities
Thiruvanathapuram,Kollam, Alappuzha, Kochi,Ernakulam,Thrissur, Kozhikode
Districts
Kasargod
Kannur
Wayanad
Kozhikkode
Malappuram
Palakkad
Thrissur
Ernakulam
Idukki
Kottayam
Alappuzha
Pathanamthitta
Kollam
Thiruvanathapur
Festivals
Onam
Shivarathri
Vishu
Deepavali
Mahanavami
Thrikkarthika
Christmas
Easter
Good Friday
Ramadan
Eid
Muharram
Malayalam calendar (Kollavarsham)
The malayalam calendar was started in A.D. 825. Kollavarsham also has 12 months, closely matching with the Roman calendar. The calendar year begins in August - September with "Chingam" as the first month.
Chingam
Kanni
Thulam
Vrischikom
Dhanu
Makarom
Kumbham
Meenom
Medom
Idavom
Mithunom
###.RAHIMAN.BANGOD.###

Subscribe to:
Posts (Atom)