Wednesday, May 27, 2009


വഴി തെറ്റുന്ന / തെറ്റിക്കുന്ന മൊബൈല്‍ ജീവിതം..
> ലോകം ഒന്നേയുള്ളൂ ...ജീവിതവും... പക്ഷെ ഒരു പാട് ജീവിത ശൈലികള്‍
> ഉണ്ട്..... എല്ലാ ജീവിത ശൈലികളും എല്ലാവര്ക്കും പരീക്ഷിക്കാന്‍
> പറ്റില്ല.. മൊബൈല്‍ ജീവിത എന്ന് കൊണ്ട് ഞാന്‍ എവിടെ ഉദേശിച്ചത്‌ തികച്ചും
> ഭൌതിക ലോകത്തിനു അടിമകളായി ജീവിക്കുന്ന എന്നെയും നിങ്ങളെയും പിടിപെട്ട
> മൊബൈല്‍ എന്നാ വൈറസിനെ തന്നെ ആണ്... മൊബൈല്‍ ഇല്ലാത്തവര്‍ ഇതു
> വായിച്ചിട്ട് തീരുമാനിക്കുക മൊബൈല്‍ വാങ്ങനമോ എന്ന്...
> മൊബൈല്‍ എപ്പോള്‍ എല്ലാവരുടെയും ഒരു ശരിരത്തിന്റെ ഭാഗം പോലെ ആണ്...
> അതൊന്നു ഓഫ് ആയി പോയാല്‍ അവനു സ്വര്യം കിട്ടില്ല.. അത് ചാര്‍ജ് ആകുന്നതു
> വരെ.. അതിലൂടെ അവനും അവളും കൊറേ കൂട്ടുകാരെ സൃഷ്ടിക്കുന്നു... അവിടെ
> വാകുകല്ക് ക്ഷാമമില്ല...ക്ലാസ്സുകളിലും മറ്റും മിണ്ടാതെ ഇരിക്കുന്നവര്‍
> പോലും.. ഇതിലൂടെ മെസ്സേജ് അയക്കാനും സംസാരിക്കാന് മിടു മിടുക്കന്‍മാര്‍..
> പലര്‍ക്കും ഇതൊരു സ്വകാര്യതയെ സൃഷ്ടിക്കുന്നു.. അതിലെ മെസ്സേജ് കല്കും
> ..കോള്കള്‍ക്കും ..മൊബൈല്‍ ദാതതകള്‍ ഒരു പാട് ഓഫെരുകള്‍ നല്‍കുന്നു.
> ലോകത്തെ അറിയിക്കാന്‍ ആണ് അവര്‍ പറഞത് പക്ഷെ പലരും ലോകത്തെ മറക്കാന്‍
> വേണ്ടിയാണ് മൊബൈല്‍ ഉപയോകിക്കുന്നത്... ഒരു കോളേജില്‍ പഠിക്കുന്ന
> കുട്ടിയുടെ മൊബൈല്‍ ഒരു ദിവസം അല്ലെങ്കില്‍ വേണ്ട ഒരു മണികൂര്‍ മാതാ
> പിതാകളുടെ കയ്യില്‍ കൊണ്ടുക്കാന്‍ പറ്റില്ലാത്ത ഒരു അവസ്ഥ...സത്യത്തിന്റെ
> മുഖം ഒരു വൃതികെട്ടതനെന്നു പലരും പറയും പോലെ ഞാനും ഇവിടെ പറയുന്നു....
> എന്റെ വാക്കുകള്‍ നന്നായി ജീവിക്കുന്നവരെ വേദനിപ്പിക്കും.. പക്ഷെ അവരും
> സൂക്ഷിക്കുക.. തെറ്റുകള്‍ എപ്പോള്‍ വേണമെന്കിലും അആര്കും തുടങ്ങാം..
> ഒരിക്കല്‍ ഒരു തെറ്റ് ചെയ്താല്‍ പിന്നെ അത് ആവര്‍ത്തിച്ചു
> തുടങ്ങിയാല്‍.. ആ തെറ്റ് അവരുടെ മുന്നില്‍ ഒരു തെറ്റ് തന്നെ ആല്ലതാകും.
> അതിനു കൊറേ ന്യായീകരണങ്ങളും ഉണ്ടാകും.. പലരും പറയും ഏതൊക്കെ ഒരു തമാശ
> ആണെന്ന്... നിങ്ങള്‍ പഠിക്കുന്നത് എന്തിനാണ് എന്ന്
> ചോദിച്ചാല്‍...എല്ലാവരും മറുപടി പറയും.. നല്ല ജോലി കിട്ടാന്‍
> എന്ന്....എന്നാല്‍ നിങ്ങള്‍ ജീവിക്കുന്നത് എന്തിനു വേണ്ടി ആണെന്ന്
> ചോദിച്ചാല്‍ പലര്‍ക്കും മറുപടിയില്ല......ആ ചോദ്യത്തിന് ഉത്തരം
> കണ്ടത്താന്‍ പോലും ആരും മേനകിടാറില്ല.. ചിലര്‍ പറയും അടിച്ചു പൊളിക്കാന്‍
> ആണെന്ന്.. എങ്ങനെ എന്ന് ചോദിച്ചാല്‍ എങ്ങനെയും.... ആടിനെയും മാനിനേയും
> തിരിച്ചറിയാന്‍ കഴിവ് തന്ന ദൈവം തന്നെ.. തെറ്റും ശേരിയും തിരിച്ചരയാന്‍
> മനുഷ്യന് കഴിവ് തന്നിട്ടുണ്ട്... ഒരു തെറ്റ് എന്നാല്‍ ഒരായിരം തെറ്റ്
> എന്നല്ല.. കാണരുതെന്ന് പറയുന്നതിനെ കാണാനും... കേള്കരുതെന്നു പറയുന്നതിനെ
> കേള്കാനും ആണ് ഈ ലോകത്തിനു ഇഷ്ടം.. മറ്റുള്ളവരുടെ രഹസ്യങ്ങള്‍ അറിയാനും,
> സ്വന്തം രഹസ്യങ്ങള്‍ മറകാനും ഉള്ള നെട്ടോട്ടം...
> ദൈവം കഴിഞ്ഞാല്‍ ഒരുവനെ കുറിച്ച് കൂടിതല്‍ അറിയുന്നത് അവന്റെ തന്നെ
> മൊബൈല്‍ എന്ന ഉപകരനമായിരിക്കും.. അവന്റെ / അവളുടെ സ്വഭാവം അറിയാവുന്ന
> സ്വന്തം ഉപകരണം...എന്റെ വാക്കുകള്‍ ചില കണ്ടെത്തലുകള്‍ മാത്രമാണ്.. അത്
> പൂര്‍ണമായും ശേരിയാനെന്നു ഞാന്‍ പറയുന്നില്ല.. പക്ഷെ ഒരു 60% സത്യം
> അതില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.. മനുഷ്യ മനസിന്റെ ആഴം അളക്കാന്‍
> അവന്‍ കണ്ടുപിടിച്ച ഉപകരണം.. എസ് എം എസ് എന്ന സംവിദാനം നൂറു വാകുകളിലൂടെ
> പറയേണ്ട കാര്യം ഒറ്റ വാക്കില്‍ ഒതികി അതിന്റെ തീവ്രത നഷ്ട്ടപെടാതെ
> ആളുകളില്‍ എത്തിക്കുന്നു..ഇനി ഒരു നിമിഷം ചിന്തിക്കൂ.. നിങ്ങളുടെ
> പെങ്ങളുടെ, അല്ലെങ്കില്‍ അനിയന്റെ മൊബൈല്‍ നിങ്ങള്‍ ചെക്ക്
> ചെയ്യാറുണ്ടോ..?..എങ്ങനെ ചെക്ക് ചെയ്യും അല്ലെ....? നാം തെറ്റ്
> ചെയ്യതിരുന്നല്ലലെ മറ്റുള്ളവരെ തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാന്‍
> പറ്റുകയുള്ളൂ.. .മൊബൈല്‍ കമ്പനിക്ക്‌ വേണ്ടത് നിങ്ങളുടെ പണം,
> നിങ്ങള്‍ക്ക് വേണ്ടത്.....
> ഒരിക്കലും മൊബൈലിന്റെ ദോഷം മാത്രം ഞാന്‍ പറയുന്നു എന്ന്
> കരുതരുത്..എല്ലാവരും മൊബൈല്‍ ഉപയോകിച്ചോല്...എന്തിനാ നിങ്ങള്‍ക്ക്
> വീട്ടില്‍ നിന്നും മൊബൈല്‍ വാങ്ങി തരുന്നത്..? അതിനു വേണ്ടി മാത്രം
> ഉപയോക്ക്... മൊബൈലിനെ നമ്മുക്ക് പാലായും മദ്യമായും
> ഉപയോകിക്കാം......നിങ്ങളുടെ ഇഷ്ടം..രാത്രി 11 മണിക്ക് ശേഷം എന്തിനാ
> മൊബൈല്‍... ? മിക്ക കമ്പനികളും ഓഫര്‍ കൂടുതല്‍ നല്‍കുന്നത് രാത്രിയില്‍
> ... ആര്‍ക് വേണ്ടി. .? ചുമ്മാ ഓഫര്‍ ആരും ഇറക്കില്ലലോ..? കണക്കുകള്‍
> ഞാന്‍ പറയുന്നില്ല... ഈ ഓഫെരുകള്‍ ആര്‍ക് വേണ്ടി എന്ന് നിങ്ങള്ക്ക്
> അറിയാം.. അത് നിങ്ങള്‍ക്ക് വേണ്ടിയാവരുത്.. .. വഴി തെറ്റുന്നത്
> നാമാണ്.....നമ്മുടെ കൂട്ടുകാരന്.. പ്രണയിനികള്‍ നിങ്ങള്‍ നിങ്ങളെ തന്നെ
> സൂക്ഷിക്കുക.... കാണാന്‍ പാടില്ലാത്തത് കണ്ടു കാഴിഞ്ഞാല്‍ അതിന്‍റെ ഭംഗി
> നഷ്ടപെടും.. പ്രേമത്തിന് കണ്ണില്ല എന്ന് പറയുന്നത് സത്യമാണ്. ശരിയും
> തെറ്റും കാണാനുള്ള കാഴ്ച ശക്തി നഷ്ടപ്പെട്ടു പോകും. കല്യാണം ഒരു ലൈസന്‍സ്
> ആണ് പക്ഷെ പ്രണയം ഒരു ലൈസന്‍സ് അല്ല...
> ഒരിക്കലും ഞാന്‍ നല്ലത് ആണെന്ന് പറഞ്ഞു കൊണ്ടല്ല ഈ ലേഖനം എഴുതുന്നത്‌...
> നമ്മുക്ക് ചുറ്റുമുള്ള തെറ്റുകള്‍ നാം വെറുക്കുന്ന തെറ്റുകള്‍
> ആവര്‍ത്തിക്കാതിരിക്കാനും, അത് മറ്റുള്ളവരെ ബോധ്യ പെടുത്താനും വേണ്ടി
> ആണ്. എനിക്കറിയാം പലരും ഇതു വായിക്കുമ്പോള്‍ ഇവന് വേറെ പണി ഒന്നുമില്ലേ
> എന്ന് പറയും. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി മാത്രാമാണ്
> ഞാന്‍ ഈ ലേഖനം എഴുതുന്നത്‌.. അവര്‍ ചിന്തിക്കും ഒരു നിമിഷമെന്കിലും
> സ്വന്തം സൃഷ്ടാവിന്റെ കഴിവുകളെ പറ്റി... നമ്മുടെ എല്ലാ രഹസ്യവും അവന്റെ
> മുന്നില്‍ പരസ്യമായ ഒരു സത്യമാനെന്നുള്ള ബോധം അവനു ഉണ്ടാവണം.. മൊബൈല്‍
> ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിയ്ക്കാന്‍ പോലും പറ്റാത്ത അവസ്ഥ. .
> മനുഷ്യന്‍ ഉണ്ടാക്കിയ മൊബൈലിനു എപ്പോള്‍ മനുഷ്യന്‍ ഒരു അടിമ. മൊബൈല്‍
> ഇല്ലാത്ത ഒരു ലോകത്തേക്ക് തിരിച്ചു പോകാന്‍ പറയുകയല്ല. തീര്‍ച്ചയായും
> ദൈവം തന്ന കഴിവ് ഉപയോകിച്ച് തന്നെ ആണ് ഈ മോബില്ലും കണ്ടു പഠിച്ചത്. അതോ
> കൊണ്ട് അത് ഉപയോകികേണ്ട എന്ന് പറയാന്‍ ആര്‍കും അവകാശമില്ല. പക്ഷെ... ഈ
> പക്ഷെ ഞാന്‍ എന്തിനു പറഞ്ഞു എന്നുള്ളത് നിങ്ങല്കുള്ള ഒരു
> ചോദ്യമാണ്..അതിന്റെ ദൂഷ്യ ഫലങ്ങളെ പറ്റി അറിയാത്തവര്‍ വളരെ വിരളം.
>അതിന്റെ ഗുണങ്ങളെ പറ്റി അറിയുന്നവരും വിരളം.