Friday, May 7, 2010

ബോക്സിംഗ് ചാമ്പ്യന്‍ മുഹമ്മദ്‌അലി മകള്‍ക്ക് നല്‍കിയ ഉപദേശം

"Your body is sacred. You're far more precious than diamonds and pearls, and you should be covered too."

ലോക പ്രശസ്ത ബോക്സിംഗ് ചാമ്പ്യന്‍ മുഹമ്മദ്‌അലി സ്വന്തം മകള്‍ക്ക് നല്‍കിയ ഉപദേശം:

"മോളെ നിന്റെ ശരീരവും പരിപാവനമാണ്‌, അവ വജ്രത്തേക്കാളും പവിഴത്തേക്കാളും വിലയേറിയതാണ്‌.. ആയതിനാല്‍ നീയും നിന്റെ ശരീരം മറച്ചുസംരക്ഷിക്കണം"

മുഹമ്മദ്‌ അലി ക്ലേയുടെ ജീവിതത്തില്‍ നിന്നും സ്വന്തം മകളുടെ ഒരനുഭവ കഥ:

[വിശ്രുത ബോക്സിംഗ് ചാമ്പ്യന്‍ മുഹമ്മദ്‌ അലി ക്ലേയുടെ പെണ്മക്കള്‍ ഒരിക്കല്‍ വേണ്ട വിധം മാന്യമല്ലാത്ത വസ്ത്രം ധരിച്ചു അദ്ദേഹത്തിന്റെ വീട്ടിലെത്തി – ആ കഥ മകള്‍ തന്നെ പറയട്ടെ.]



എന്റെ ഓര്‍മ ശരിയാണെങ്കില്‍, ഞാനൊരു വെളുത്ത മേല് വസ്ത്രവും ഒരു കറുത്ത ചെറിയ സ്കര്‍ട്ടും ആയിരുന്നു ധരിച്ചിരുന്നത്. ഒരു യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തിലാണ് ഞാന്‍ വളര്ത്തപ്പെട്ടത്‌, അതിനാല്‍ അത്തരം വെളിവായ വസ്ത്രങ്ങള്‍ പിതാവിന്റെ മുന്‍പില്‍ ഞങ്ങള്‍ ഒരിക്കലും ധരിക്കാറില്ല.

അങ്ങനെ ഒരു ദിവസം, ഞാനും എന്റെ സഹോദരി ലൈലയും പിതാവിന്റെ അടുത്തെത്തി. സാധാരണ സ്വീകരിക്കാറുള്ളത് പോലെതന്നെ, അദ്ദേഹം വാതിലിനു മറവില്‍ ഒളിച്ചുനിന്നു, പെട്ടെന്ന് ഞങ്ങളെ ഞെട്ടിപ്പിക്കാന്‍..

അങ്ങനെ ഞങ്ങള്‍ പരസ്പരം - ഒരുദിവസംകൈമാറാന്‍ ആവുന്നെടത്തോളം - സ്നേഹാലിംഗനങ്ങള്‍ങ്ങള്‍ കൈമാറി.

പിതാവ് ഞങ്ങളെ വാല്‍സല്യത്തോടെ, നന്നായൊന്നു നോക്കികണ്ടു, എന്നിട്ടെന്നെ മടിയിലിരുത്തി, ഞാനൊരിക്കലും മറക്കാത്ത വിധം ചില കാര്യങ്ങള്‍, എന്റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു:

“മോളെ ഹന, ലോകത്ത് ദൈവമുണ്ടാക്കിയ അമൂല്യ വസ്തുക്കളെല്ലാം ഓരോ മറയിലാണ്, നന്നായി സംരക്ഷിക്കപെട്ടിരിക്കുന്നു.. ലഭിക്കല്‍ പ്രയാസകരം!

‘വജ്രം’ നോക്കൂ, അവ എവിടെയാണ്? ഭൂമിയുടെ ആഴങ്ങളില്‍, മറച്ചുവെച്ചിരിക്കുന്നു.. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!

എവിടെയാണ് ‘പവിഴം’ നിനക്ക് കാണുന്നത്? ആഴക്കടലുകളിലെ അഗാത നിരപ്പുകളില്‍ , കൌതുകമുള്ള ചെപ്പികള്‍ക്കകത്ത് മറച്ചുവെച്ചിരിക്കുന്നു.. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!

ഇനി ‘സ്വര്‍ണ്ണം’ നോക്കൂ..! ഭൂമിക്കടിയില്‍ ഖനികളുടെ ആഴങ്ങളില്‍.. പാറയുടെ കനത്ത പാളികലാല്‍ മറച്ചുവെച്ചിരിക്കുന്നു.. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!

അവയെ പ്രാപിക്കാന്‍ കഠിനാധ്വാനം കൂടിയേ തീരൂ..



തുറിച്ച കണ്ണുകളാല്‍ അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു:

“മോളെ ഹന, നിന്റെ ശരീരവും പവിത്രമാണ്. നീ (നിന്നിലെ സ്ത്രീത്വം), അത് ‘വജ്ര’ത്തെക്കാളും ‘പവിഴ’ത്തെക്കാളും ‘സ്വര്‍ണ്ണ’ത്തെക്കാളും വിലകൂടിയതാണ്.. ആയതിനാല്‍ നീയും നിന്റെ മേനി മാന്യമായി മറച്ചു സംരക്ഷിക്കണം”



പുസ്തകത്തില്‍ നിന്നു: “ഒരു ഹീറോക്കപ്പുറം: മുഹമ്മദ്‌ അലിയുടെ ജീവിതം സ്വന്തം മകളുടെ കണ്ണിലൂടെ

Wednesday, May 5, 2010

വിവാഹം ഇസ്ലാമില്‍
സ്ത്രീയും പുരുഷനും തമ്മിലുള്ള ശാരീരികവും മാനസികവും ആത്മീയവുമായ പങ്കുവെപ്പിന്റെ ഉദാത്തമായ അവസ്ഥയാണ്‌ വിവാഹം. ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍നിന്നും പിരിമുറുക്കങ്ങളില്‍നിന്നുമുള്ള സമ്പൂര്‍ണമായ വിമോചനവും വിവരണാതീതമായ സംതൃപ്തിയും സമാധാനവുമാണ്‌ വൈവാഹിക ജീവിതത്തിലൂടെ ഇസ്ലാം ലക്ഷ്യമാക്കുന്നത്‌. ഖുര്‍ആന്‍ ഈ വസ്തുത ഇപ്രകാരം വിശദീകരിക്കുന്നു: 'നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ട തിനായി നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും നിറക്കുകയും ചെയ്തത്‌ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന്‌ അതില്‍ ദൃഷ്ടാന്തങ്ങളുണ്ട് '(30:21).
വിവാഹം ഒരു പുണ്യകര്‍മം
ബ്രഹ്മചര്യത്തെയോ സന്യാസത്തെയോ ഇസ്ലാം അംഗീകരിക്കുന്നില്ല; വൈവാഹിക ബന്ധത്തെയും കുടുംബ ജീവിതത്തെയും പ്രോത്സാഹിപ്പിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു: 'അല്ലയോ, യുവ സമൂഹമേ, നിങ്ങളില്‍ വിവാഹം കഴിക്കാന്‍ പ്രാപ്തിയുള്ളവര്‍ അപ്രകാരം ചെയ്യട്ടെ. തീര്‍ച്ചയായും നിങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കുന്നതിനും ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും അത്‌ കാരണമായിത്തീരും (ബുഖാരി, മുസ്ലിം).
'വല്ലവനും വിവാഹിതനായാല്‍ മതത്തിന്റെ പാതി അവന്‍ പൂര്‍ത്തീകരിച്ചു. പിന്നീട്‌, അവശേഷിക്കുന്ന അര്‍ധാംശത്തില്‍ അവന്‍ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ' (ബൈഹഖി). വിവാഹം വേണ്ടെന്നും ഭൗതിക സുഖങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും ശപഥം ചെയ്തുകൊണ്ട് പ്രവാചകന്റെ മുമ്പില്‍വന്ന ചിലരോട്‌ അവിടുന്ന്‌ പ്രതികരിച്ചത്‌ ഇപ്രകാരമായിരുന്നു: 'അറിയുക; നിങ്ങളില്‍ ഏറ്റവും കൂടുതല്‍ അല്ലാഹുവിനോട്‌ ഭക്തിയും സൂക്ഷ്മതയുമുള്ളവന്‍ ഞാനാണ്‌. ഞാന്‍ നോമ്പനുഷ്ഠിക്കുകയും നോമ്പ്‌ മുറിക്കുകയും ചെയ്യാറുണ്ട് . രാത്രി ഉറങ്ങുകയും നമസ്കരിക്കുകയും ചെയ്യുന്നു. വിവാഹം കഴിച്ചിട്ടുമുണ്ട് . അതിനാല്‍ , ആര്‍ എന്റെ മാര്‍ഗത്തോട്‌ വിപ്രതിപത്തി കാണിക്കുന്നുവോ അവന്‍ നമ്മില്‍ പെട്ടവനല്ല' (ബുഖാരി, മുസ്ലിം).
സുദൃഢമായ കരാര്‍
'സുദൃഢമായ കരാര്‍ ' എന്നാണ്‌ വൈവാഹിക ബന്ധത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌ (4:21). എല്ലാ കരാറുകളും പൂര്‍ത്തീകരിക്കാന്‍ കടപ്പെട്ടവരാണ്‌ വിശ്വാസികള്‍ . എന്നാല്‍ കരാറുകളില്‍ ഏറ്റവും ഗുരുതരമായ കരാര്‍ വിവാഹ ഉടമ്പടിയാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'ലൈംഗിക ബന്ധം നിയമവിധേയമാവാന്‍ വേണ്ടി നിങ്ങള്‍ നടത്തുന്ന കരാറാണ്‌ ഉടമ്പടികളില്‍വെച്ച്‌ പാലിക്കാന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടത്‌' (ബുഖാരി).
പരസ്പരം കാണല്‍

വിവാഹിതരാവാന്‍ പോവുന്ന സ്ത്രീയും പുരുഷനും പരസ്പരം കാണുകയും തൃപ്തിപ്പെടുകയും ചെയ്യേണ്ടതുണ്ട് . ദാമ്പത്യജീവിതം ഭദ്രവും സന്തോഷപ്രദവുമാകാന്‍ അത്‌ അനിവാര്യമാണ്‌. പ്രവാചകന്‍(സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും വിവാഹാന്വേഷണം നടത്തുകയാണെങ്കില്‍ ആ വിവാഹത്തിന്‌ പ്രചോദകമായ വല്ലതും അവളിലുണ്ടോ എന്ന്‌ നോക്കാന്‍ സാധിച്ചാല്‍ അങ്ങനെ ചെയ്യട്ടെ' (അഹ്മദ്‌, അബൂദാവൂദ്‌). മുഗീറത്തുബ്നു ശുഅ്ബ(റ)യില്‍നിന്ന്‌: അദ്ദേഹം ഒരു സ്ത്രീയെ വിവാഹാലോചന നടത്തി. അപ്പോള്‍ നബി(സ) നിര്‍ദേശിച്ചു: 'നീ അവളെ കാണുക. നിങ്ങള്‍ക്കിടയില്‍ യോജിപ്പും ചേര്‍ച്ചയുമുണ്ടാവാന്‍ ഏറ്റവും നല്ലത്‌ അതത്രെ' (അഹ്മദ്‌, ഇബ്നു മാജ)
.വധുവിന്റെ സമ്മതം
സ്ത്രീയുടെ സമ്മതമോ അനുവാദമോ ആരായാതെ നടത്തപ്പെടുന്ന ഏകപക്ഷീയമായ വിവാഹങ്ങളെ ഇസ്ലാം അംഗീകരിക്കുന്നില്ല. ഇണകളുടെ മനഃപൊരുത്തം അന്വേഷിക്കുകയും അവര്‍ക്ക്‌ തൃപ്തികരമെങ്കില്‍ മാത്രം വിവാഹം നടത്തുകയും ചെയ്യുന്നതിനെയാണ്‌ ദീന്‍ അനുകൂലിക്കുന്നത്‌. പ്രവാചകന്‍(സ) പ്രസ്താവിച്ചു: 'വിധവയുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം അവള്‍ക്കുതന്നെയാണ്‌; രക്ഷിതാവിനല്ല. കന്യകയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം ആരായേണ്ടതുമുണ്ട് ' അനുചരന്മാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, കന്യകയുടെ സമ്മതം എങ്ങനെയാണ്‌ അറിയാന്‍ കഴിയുക?' അവിടുന്ന്‌ പറഞ്ഞു: 'അവളുടെ മൗനം സമ്മതമായി കണക്കാക്കേണ്ടതാണ്‌' (മുസ്ലിം, തിര്‍മുദി)
.ആദര്‍ശപ്പൊരുത്തം
ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ ആദര്‍ശപ്പൊരുത്തത്തിനും ദീനീനിഷ്ഠക്കും മുന്‍ഗണന കല്‍പിക്കണമെന്ന്‌ പ്രവാചകന്‍(സ) ഉണര്‍ത്തിയിട്ടുണ്ട് . 'നാലു കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്‌ സ്ത്രീകള്‍ വിവാഹം ചെയ്യപ്പെടാറുള്ളത്‌. ധനം, തറവാട്‌, സൗന്ദര്യം, ദീനീ നിഷ്ഠ എന്നിവയാണത്‌. നിങ്ങള്‍ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്യുകയും വിജയം നേടുകയും ചെയ്യുവിന്‍' (ബുഖാരി, മുസ്ലിം, അബൂദാവൂദ്‌). ധനം, തറവാട്‌, സൗന്ദര്യം എന്നിവ സ്ഥായിയല്ല. അവ ഏറിയും കുറഞ്ഞുമിരിക്കും. കുലമഹിമ ആപേക്ഷികമാണ്‌. കുടുംബങ്ങളിലുണ്ടാവുന്ന ഏതെങ്കിലും അപമാനകരമായ സംഭവങ്ങളാല്‍ മഹിമ നഷ്ടപ്പെടാം. സൗന്ദര്യവും അപ്രകാരം തന്നെ. രോഗമോ വാര്‍ധക്യമോ കാരണമായി അതും നഷ്ടപ്പെടാം. അതുകൊണ്ടെല്ലാമാണ്‌ മതനിഷ്ഠയുള്ളവളെ മുറുകെപിടിച്ച്‌ വിജയം നേടാന്‍ പ്രവാചകന്‍(സ) മുന്നറിയിപ്പ്‌ നല്‍കുന്നത്‌. 'ഇഹലോകം മുഴുവന്‍ വിഭവമാണ്‌; അതിലെ ഏറ്റവും മികച്ച വിഭവം സദ്‌വൃത്തയായ സ്ത്രീയാണ്‌' (മുസ്ലിം). അബൂ ഉമാമ(റ)യില്‍നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: 'സത്യവിശ്വാസിക്ക്‌ അല്ലാഹുവിനെ കുറിച്ച സൂക്ഷ്മത കഴിഞ്ഞാല്‍ പിന്നീട്‌ ഏറ്റവുമധികം ഗുണം ചെയ്യുക, സദ്‌വൃത്തയായ സഹധര്‍മിണിയാണ്‌' (ഇബ്നുമാജ).
പുരുഷന്റെ കാര്യത്തിലും ആദര്‍ശപ്പൊരുത്തം പരിഗണിക്കണമെന്ന്‌ ഇസ്ലാം ഓര്‍മപ്പെടുത്തുന്നു. പ്രവാചകന്‍(സ) പറഞ്ഞു: 'തൃപ്തികരമായ മതനിഷ്ഠയും സംസ്കാരവുമുള്ള ഒരാള്‍ നിങ്ങളോട്‌ വിവാഹാലോചന നടത്തിയാല്‍ അയാള്‍ക്കു നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുക. അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ വമ്പിച്ച കുഴപ്പവും നാശവുമുണ്ടാ യിത്തീരും' (തിര്‍മുദി)

രക്ഷാകര്‍തൃത്വം
വിവാഹ കര്‍മത്തിലെ ഒരു പ്രധാന കണ്ണിയാണ്‌ വലിയ്യ് അഥവാ രക്ഷാധികാരി. ഉത്തരവാദപ്പെട്ട ഒരു വ്യക്തിയില്‍നിന്നായിരിക്കണം പുരുഷന്‍ തന്റെ ഭാര്യയെ ഏറ്റെടുക്കേണ്ട ത്‌. പ്രവാചകന്‍(സ) പറഞ്ഞു: 'വലിയ്യ് കൂടാതെ വിവാഹം സാധുവാകുകയില്ല.' വധുവിന്റെ ഏറ്റവും അടുത്ത ബന്ധുവായിരിക്കും അവളുടെ വലിയ്യ്‌. പിതാവ്‌, പിതാമഹന്‍, പിതൃവ്യന്‍, സഹോദരന്‍ എന്നിങ്ങനെയാണ്‌ അതിന്റെ മുന്‍ഗണനാക്രമം. ഒരു സ്ത്രീക്ക്‌ രക്ഷാധികാരികള്‍ ഇല്ലാതിരിക്കുകയോ ഉള്ള രക്ഷാധികാരികള്‍ തന്നെ വിവാഹം ചെയ്തുകൊടുക്കാന്‍ സന്നദ്ധരാവാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തില്‍ അവള്‍ക്ക്‌, തന്നെ വിവാഹം ചെയ്തുകൊടുക്കാനുള്ള അവകാശം മറ്റൊരാളെ ഏല്‍പിക്കാവുന്നതാണ്‌. അത്‌ അധികാരിയോ അല്ലെങ്കില്‍ തനിക്കിഷ്ടപ്പെട്ട മറ്റുവല്ലവരുമോ ആകാവുന്നതാണ്‌. അതുപോലെതന്നെ, ഇത്തരം വിഷമാവസ്ഥകളില്‍ അധികാരിക്ക്‌ സ്വയം അവളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയും ചെയ്യാവുന്നതാണ്‌.
വിവാഹമൂല്യം
വിവാഹത്തോടനുബന്ധിച്ച്‌ നിര്‍ബന്ധമായും വരന്‍ വധുവിന്‌ നല്‍കേണ്ട വിവാഹ മൂല്യമാണ്‌ 'മഹ്ര്.' ചെറുതും വലുതുമായ എന്തും മഹ്‌റായി നല്‍കാം. പണമോ സ്വര്‍ണാഭരണങ്ങളോ തൊഴിലുപകരണങ്ങളോ എന്തുമാവാം. സ്ത്രീയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണ്‌ മഹ്ര്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ അവരെ നിങ്ങള്‍ വിവാഹം ചെയ്യുക. അവരുടെ വിവാഹമൂല്യം ന്യായമായ നിലയില്‍ നിങ്ങള്‍ അവര്‍ക്ക്‌ നല്‍കുകയും ചെയ്യുക' (4:25). 'സ്ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യം മനഃസംതൃപ്തിയോടെ നിങ്ങള്‍ നല്‍കേണ്ട താണ്‌' (4:4). അക്രമം, ചതി, അന്യായമായ പ്രേരണ, അവിഹിത മാര്‍ഗം എന്നിവയിലൂടെ വിവാഹമൂല്യം മടക്കിയെടുക്കാന്‍ ശ്രമിക്കുന്നത്‌ ഗുരുതരമായ കുറ്റമാണ്‌: അല്ലാഹു ചോദിക്കുന്നു: 'വ്യാജാരോപണം നടത്തിയും വ്യക്തമായ കുറ്റമായിക്കൊണ്ടും നിങ്ങള്‍ അത്‌ തിരിച്ചു വാങ്ങുകയോ? നിങ്ങളന്യോന്യം അലിഞ്ഞുചേരുകയും അവര്‍ നിങ്ങളില്‍നിന്ന്‌ സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തതിന്‌ ശേഷം എങ്ങനെയാണ്‌ നിങ്ങളത്‌ തിരിച്ചെടുക്കുക? (4:20-21).
വരന്റെ സാധ്യത, വധുവിന്റെ യോഗ്യത എന്നിവ പരിഗണിച്ചാണ്‌ വിവാഹമൂല്യം തീരുമാനിക്കേണ്ട ത്‌. വിവാഹ സമയത്തുതന്നെ മഹ്ര് നല്‍കുന്നതാണ്‌ കൂടുതല്‍ നല്ലത്‌; എന്നാല്‍ വിവാഹം കഴിഞ്ഞതിന്‌ ശേഷവും ആകാവുന്നതാണ്‌.
വിവാഹകര്‍മം

ലളിതവും അനായാസവുമാണ്‌ ഇസ്ലാമിലെ വിവാഹകര്‍മം. വരന്‍, വധുവിന്റെ രക്ഷിതാവ്‌, രണ്ട് സാക്ഷികള്‍ - ഇത്രയും മതി ഒരു വിവാഹം നടക്കാന്‍. വധുവിന്റെ രക്ഷിതാവ്‌ വരനോട്‌ 'എന്റെ അധീനതയിലുള്ള ഇന്ന സ്ത്രീയെ ഞാന്‍ താങ്കള്‍ക്ക്‌ വിവാഹം ചെയ്തു തന്നിരിക്കുന്നു' എന്നു പറയുകയും അതിനു മറുപടിയായി വരന്‍ 'ഞാന്‍ അത്‌ സ്വീകരിച്ചിരിക്കുന്നു' എന്നു പറയുകയും ചെയ്യണം. നീതിമാന്മാരായ രണ്ട് പേര്‍ ഈ കര്‍മത്തിന്‌ സാക്ഷികളായി ഉണ്ടായിരിക്കണം. പ്രവാചകന്‍(സ) പറഞ്ഞു: 'നീതിമാന്മാരായ രണ്ട് സാക്ഷികളും വലിയ്യും ഇല്ലാതെ വിവാഹം ശരിയാവുകയില്ല' (ദാറുഖുത്നി)
വിവാഹ ഖുത്ബ
വിവാഹ വേളയില്‍ വൈവാഹിക ബന്ധത്തെക്കുറിച്ചും മറ്റും സന്ദര്‍ഭോചിതമായി ഒരു ചെറിയ പ്രസംഗം നടത്തുന്നതിന്‌ വിരോധമില്ല. ശ്രോതാക്കള്‍ക്ക്‌ മനസ്സിലാവുന്ന ഭാഷയിലും ശൈലിയിലുമായിരിക്കണം അത്‌. അബ്ദുല്ല(റ)യില്‍നിന്ന്‌ നിവേദനം: 'അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങള്‍ക്ക്‌ വിവാഹ പ്രസംഗം പഠിപ്പിക്കുകയുണ്ടായി' (അബൂദാവൂദ്‌).
വിവാഹ സദ്യ
ലളിതമായ രീതിയില്‍ വരന്‍ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും വേണ്ടി ഒരു വിവാഹ സദ്യ നടത്തുന്നതും പ്രവാചക മതൃകയില്‍ പെട്ടതാണ്‌. ധൂര്‍ത്തും ദുര്‍വ്യയവും പൊങ്ങച്ച പ്രകടനവുമാവരുത്‌ അതിന്റെ ലക്ഷ്യം. പ്രവാചകന്‍(സ) പറഞ്ഞു: 'ഒരു ആടിനെ അറുത്തെങ്കിലും വിവാഹസദ്യ നടത്തുക (മുസ്ലിം).

Tuesday, April 27, 2010

hartal

ശീതികരിച്ച ചില്ലുമേടകളിലിരുന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന നേതാക്കളെ, കേരളത്തിലെ ജനങ്ങള്‍ ഒന്നാഞ്ഞു ശപിച്ചാല്‍ നല്ലൊരു ഹര്‍ത്താല്‍ ദിവസം തുള്ളിവെള്ളം കിട്ടാതെ ചത്തുപോകാനുള്ളതേയുള്ളൂ നിങ്ങള്‍ (ഇത്രകാലം ചെയ്ത ദ്രോഹത്തിന് ഒരിക്കല്‍ നിങ്ങള്‍ക്കതു തന്നെ സംഭവിക്കുമെന്നതില്‍ തര്‍ക്കമില്ല). എന്തായാലും വിലക്കയറ്റത്തിനെതിരായാണ് നിങ്ങളുടെ ഹര്‍ത്താല്‍ എന്നതില്‍ ഞങ്ങള്‍ ആശ്വസിക്കാന്‍ ശ്രമിക്കാം. പക്ഷെ, നാളെ രാവിലെ അരിയും പഞ്ചസാരയും മുതല്‍ പച്ചക്കറികള്‍ വരെ സകലതിന്റെയും വില കുറയുമെന്നുറപ്പുണ്ടാവണം സഖാക്കള്‍ക്ക്. അതു കുറയുന്നില്ലെങ്കില്‍ പാര്‍ട്ടിയാപ്പീസുകളില്‍ നിങ്ങള്‍ വിഭാവനം ചെയ്യുന്ന വിലയ്ക്ക് പ്രതീകാത്മകമായെങ്കിലും സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കണം. അതിനും സാധിക്കില്ലെങ്കില്‍ രാജ്യത്തെ കോടിക്കണക്കിനു മനുഷ്യരുടെ ആയുസ്സിലെ 12 മണിക്കൂര്‍ നശിപ്പിച്ചിട്ട് മൈക്കിനു മുന്നില്‍ അസംബന്ധം പുലമ്പാന്‍ മാത്രം ഉദ്ധരിക്കുന്ന നിങ്ങളുടെ രാഷ്ട്രീയബോധത്തെ ഉറയിലിടുക. കാരണം, ഒന്നിനും സാധിക്കാത്തവന്‍ ഹര്‍ത്താലിനാഹ്വാനം ചെയ്യുന്നത് സ്വന്തം ഷണ്ഡത്വത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഇൌ രാജ്യത്ത് ഒരു മാറ്റവും ഉണ്ടാക്കാന്‍ ശേഷിയില്ല എന്നുറപ്പുള്ളവന്‍ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുക. അല്ലാതെ, പൊളിറ്റിക്സില്‍ തോറ്റതിന് ഹര്‍ത്താല്‍ പ്രഖ്യാപനവുമായി ജനങ്ങളുടെ നെഞ്ചത്തേക്കു കയറുന്നത് ചെറ്റത്തരമാണ്. അതിനെ വിപ്ലസമരമെന്നു വിശേഷിപ്പിക്കാന്‍ നിങ്ങള്‍ക്കുളുപ്പില്ലെങ്കിലും.

എന്തിനിത്ര രോഷം എന്നു തോന്നുന്നവരോട് രണ്ടേ രണ്ടുവാക്ക്. സ്വതന്ത്രമായി ജീവിക്കാനും ഇൌ രാജ്യത്തെ തെരുവീഥികളില്‍ ഇറങ്ങി നടക്കാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന പൌരന്‍മാര്‍ക്കു നല്‍കിയിട്ടുള്ളതാണ്. പേടിപ്പിച്ചു കടയടപ്പിച്ചും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ചു ഹര്‍ത്താലാചരിക്കുന്നവന്‍ ഏതു പാര്‍ട്ടിക്കാരനായാലും രാജ്യത്തിന്റെ ഭരണഘടനെയും പൌരന്റെ അവകാശങ്ങളെയും തള്ളിപ്പറയുകയാണ് ചെയ്യുന്നത്. നാട്ടുകാരന്റെ വണ്ടിയും വെള്ളവും മുടക്കിയിട്ട് എസി കാറില്‍ ഹര്‍ത്താല്‍ പരിശോധിക്കാനിറങ്ങുന്ന നികൃഷ്ടജന്മങ്ങളെ ഇന്നു പകലും തെരുവീഥികളില്‍ കാണാം. ഇത്രയും ജനങ്ങള്‍ക്കു വിതച്ച ദുരിതത്തിന്റെ സൂപ്പര്‍വൈസര്‍മാരെ പിടിച്ചിറക്കി പച്ചയ്ര്‍ക്കു കത്തിച്ചാലും പുണ്യമേ ബാക്കിയുണ്ടാവൂ.

അല്ലെങ്കില്‍ ഇത്രയേറെ ജനം വെറുത്തു കഴിഞ്ഞു എന്നുറപ്പുണ്ടായിട്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്യാന്‍ തോന്നുമോ ഇവറ്റകള്‍ക്ക്. ഇടതുപക്ഷ സംഘടനകളുടെ ഹര്‍ത്താലിന് ഇടതുപക്ഷസര്‍ക്കാരിന്റെ അനുഗ്രഹം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഹര്‍ത്താലിനോടു സഹകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം ഇവര്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടില്ല. ഇൌ ഹര്‍ത്താലിനെതിരേ രൂക്ഷമായ എതിര്‍പ്പുകള്‍ ഇത്രയേറെ വന്നു കഴിഞ്ഞിട്ടും അതു ജനങ്ങള്‍ അനുഭവിക്കേണ്ടതാണ് എന്നു വിധിയെഴുതാന്‍ ധാര്‍ഷ്യം കാണിക്കുന്നവര്‍ നേതാക്കന്‍മാരല്ല, പൊതുസമൂഹത്തിന്റെ ചോരകുടിച്ചു വളര്‍ന്ന അട്ടകളാണ്. പൊതുവികാരത്തെ മാനിക്കാത്ത, ജനലക്ഷങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കാത്ത ഹര്‍ത്താല്‍ മുന്നണി ഒന്നോര്‍ക്കുക: വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളെക്കാള്‍ മറക്കാനാവാത്ത ദുരനുഭവങ്ങള്‍ നിങ്ങളുടെ ഇൌ ഹര്‍ത്താല്‍ കൊണ്ട് അവര്‍ക്കുണ്ടാവും. അവരുടെ ശാപം നിങ്ങളുടെ കുടുംബങ്ങളുടെ മേലും മക്കളുടെ മേലും പതിക്കാതിരിക്കട്ടെ.

സമയത്ത് ആശുപത്രിയിലെത്താനാവാതെ പൊലിയുന്ന ഒരു ജീവന്‍, മരുന്നു കിട്ടാതെ, ഭക്ഷണം കിട്ടാതെ, അത്യാവശ്യത്തിന് ഒരു സ്ഥലത്ത് എത്തിപെടാനാവാതെ കഷ്ടപ്പെടുന്ന അനേകമാളുകള്‍. ഒരു പകല്‍ മുഴുവന്‍ രാജ്യത്തെ റയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നിങ്ങളുടെ പിതൃക്കളെയും സന്തതിപരമ്പരകളെയും ശപിച്ചു ചിലവഴിക്കുന്ന മനുഷ്യജീവികള്‍, ഇവരുടെ പ്രതിഷേധത്തിന്റെയും വേദനയുടെയും ശബ്ദം ഒരു ദുരന്തമായി സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്നിടത്തോളം പുച്ഛമായിരിക്കും നിങ്ങള്‍ക്ക്. ഹര്‍ത്താലില്‍ കുടുങ്ങി എയര്‍പോര്‍ട്ടില്‍ കുത്തിയിരിക്കുന്ന ടൂറിസ്റ്റ് സായിപ്പിന്റെ ഫോട്ടോ പത്രത്തില്‍ കാണുമ്പോള്‍ ഒരു രസമായിരിക്കും നിങ്ങള്‍ക്ക്. വന്നുകയറുന്ന അതിഥിയെ അടിവയറിനു തൊഴിച്ചു സ്വീകരിക്കുന്ന ഇൌ സംസ്കാരം നമ്മുടെ ടൂറിസത്തെയും മുടിപ്പിക്കും.

തീര്‍ച്ചയായും ഒഴിവാക്കാമായിരുന്ന ഇൌ ഹര്‍ത്താല്‍ കേരള സമൂഹത്തോടുള്ള നിങ്ങളുടെ വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് നിങ്ങളുടെ ധാര്‍ഷ്ട്യത്തിനു മറുപടി നല്‍കാനുള്ള ഒരവസരവും പാഴാക്കില്ല എന്ന് ഒാര്‍മിപ്പിച്ചുകൊണ്ട്, ഇൌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും തുലഞ്ഞുപോകട്ടെ എന്നാശംസിച്ചുകൊണ്ട്, നിര്‍ത്തുന്നു.

Wednesday, April 14, 2010

അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ്‌ നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ

അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ്‌ നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ


1.മരുഭൂമികളുടെ ആള്‍ക്കാര്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ പണിതുയര്‍ത്താന്‍ മത്സരിക്കും (Talking about Arabs)
2.പള്ളികള്‍ കൊട്ടാരം കണക്കെ ആയിത്തീരും.
3.സല്സ്വഭാവികള്‍ ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടില്‍ ഇങ്ങനെ ഒരു നല്ല മനുഷ്യനെ എനിക്കറിയാം"
4.നരഹത്യയുടെ ആധിക്യം. അതായത് കൊല്ലുന്നവന് അറിയില്ല താന്‍ എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്. കൊല്ലപ്പെട്ടവന് അറിയില്ല താന്‍ എന്തിനാണ് കൊല ചെയ്യപ്പെട്ടത്.
5.സമൂഹത്തില്‍ പലിശ ഇടപാടുകളുടെ വര്‍ധനവ്‌ . എത്രത്തോളം. ഒരാള്‍ക്ക് പലിശ ഇടപാടില്‍ പെടാതെ ജീവിക്കാന്‍ കഴിയില്ല എന്ന് വരുന്നത് വരെ.
6.മുസ്ലിങ്ങളുടെ ശത്രുക്കള്‍ മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും. ജിഹാദ് എന്താണെന്ന് അവര്‍ മറക്കും (ഇന്ന് ജിഹാദിന്റെ ആദര്‍ശം എന്താണെന്നു നല്ലൊരു ഭാഗം മുസ്ലിങ്ങള്‍ക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആ ആദര്‍ശത്തെ പിചിചീന്തി കൊണ്ടിരിക്കുന്നു. ആര്‍ക്കും കേട്ട് പരിചയമില്ലാതെ അര്‍ത്ഥമാണ് ഇന്ന് മാധ്യമങ്ങള്‍ അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയില്‍ നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി ദൈവ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുക എന്ന അതിന്റെ യഥാര്‍ത്ഥ ഇസ്ലാമിക ആദര്‍ശത്തെ ആര്‍ക്കൊക്കെ പരിചയമുണ്ട്. ?? ) . ഈ ലോകത്തിലെ സുഘാ സൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്‌.
7.വിദ്യാഭ്യാസത്തിന്റെ വര്‍ധനവ്‌ (പുരോഗതി)
8.പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.
9.സംഗീത ഉപഗരനങ്ങളുടെ ഉപയോഗതിലുണ്ടാകുന്ന വര്‍ധനവ്‌. മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടു പോലും മുസ്ലിങ്ങള്‍ അത് ഉപയോഗിക്കുന്നതിനു തെറ്റില്ല എന്ന് വാദിക്കും.
10.അനുവദിക്കപ്പെടാത്ത സെക്സ് (Adultry ) ജനങ്ങളില്‍ വര്‍ധിക്കും . അത് കാരണമായി അവര്‍ ഒരിക്കലും കേള്‍ക്കാത്ത ഒരു രോഗം അവരുടെ ഇടയില്‍ പടരും . (അത് എയിഡ്സ് ആയിക്കൂടെ?)
11.വ്യാജ പ്രവാചകന്മാര്‍ സമൂഹത്തില്‍ വളര്‍ന്നു വരും. അല്ലാഹുവിന്റെ (ദൈവം എന്ന മലയാള പദത്തിന്റെ അറബി translation ) പ്രവാചകന്മാര്‍ എന്ന് അവര്‍ സ്വയം വിശേഷിപ്പിക്കും.
12.സ്ത്രീ നഗ്നയയിരിക്കും അവള്‍ വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങള്‍ അവരുമായി സെക്സില്‍ ഏര്‍പ്പെടുകയും ചെയ്യും.
13.മദ്യ ഉപയോഗം സാധാരണം ആയിത്തീരും . മുസ്ലിങ്ങള്‍ അത് അനുവദനിയമാക്കും മറ്റൊരു പേരുകൊണ്ട്.
14.പള്ളികളില്‍ ഉച്ചത്തിലുള്ള സംസാരം. ഒരുമ ഇല്ലായ്മ.
15.അക്രമികള്‍ ഭരണാധികാരികള്‍ ആകും.
16.പുരുഷന്‍ അവന്റെ ഭാര്യയുടെ ആന്ജ അനുസരിക്കുകയും തന്റെ മാതാവിനെ ധിക്കരിക്കുകയും ചെയ്യും. അവന്‍ അവന്റെ സുഹൃത്തുക്കളെ സല്കരിക്കുകയും തന്റെ പിതാവിനെ വില കുറച്ചു കാണുകയും ചെയ്യും.
17.പുരുഷന്‍ സില്കും സ്വര്‍ണവും ഉപയോഗിക്കും. അതവന്‍ അനുവടനീയമാക്കും മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടുന്ടെങ്കില്‍ പോലും.
18.ഈ ലോകത്തെ സുഘാനുഭവങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.
19.ഭൂകമ്പം വര്‍ധിക്കും
20.സമയം പെട്ടന്നൂ തീര്‍ന്നു പോകുന്ന പോലെ അനുഭവപ്പെടും.


ദൈവത്തിനു കീഴ്പെട്ടു ജീവിക്കുന്ന സമൂഹമേ !!! സ്വയം ചിന്ദിക്കുക. മരണം എന്ന ആ വാര്‍ത്ത വന്നു കിട്ടാന്‍ എത്രപേര്‍ കാതോര്‍ത്തു നില്‍ക്കുന്നു. എത്ര പേര്‍ക്ക് സന്തോഷത്തോടെ ഈ ലോകത്തോട്‌ വിട പറയാന്‍ കഴിയും ???
.
.
.

അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത്‌ പറയും; തങ്ങള്‍ ( ഇഹലോകത്ത്‌ ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്‌ .അപ്രകാരം തന്നെയായിരുന്നു അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെട്ടിരുന്നത്‌.വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക്‌ അന്നത്തെ ദിവസം അവരുടെ ഒഴികഴിവ്‌ പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കുപ്പെടുന്നതുമല്ല.മനുഷ്യര്‍ക്ക്‌ വേണ്ടി ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നാല്‍ അവിശ്വാസികള്‍ പറയും: നിങ്ങള്‍ അസത്യവാദികള്‍ മാത്രമാണെന്ന്‌ .
.
.
[വിശുദ്ധ ഖുര്‍ആന്‍ 30 :55 -58 ]